കൊച്ചിയിലെ കുസൃതികൾ 9 [വെള്ളക്കടലാസ്]

Posted by

“ഇവിടെ കൊറിഡോറിൽ. ഞാൻ വരുമ്പോൾ അവൻ ഈ ഫ്ലാറ്റിന്റെ അടുത്തുനിന്ന് നടന്നുവരുന്നുണ്ടായിരുന്നു, ഒരു ഹിന്ദിക്കാരൻ… നിങ്ങൾ അറിഞ്ഞില്ലേ? ഇനി വല്ല കള്ളൻ ആണോ ദൈവമേ”

രജനിയുടെ മുഖം വിളറി വെളുത്തു. പെട്ടെന്ന് രജനി ഇടപെട്ടുകൊണ്ട് പറഞ്ഞു, “ആ… ആ അതെ. നീ അവനെ കണ്ടിരുന്നല്ലേ!”

എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ ഐശ്വര്യ രജനിയെ നോക്കി.

“കണ്ടിരുന്നെന്ന് മാത്രമല്ല, അയാൾ എനിക്ക് ദാ ഈ കാർഡും തന്നു,” നിർമല ഒരു വിസിറ്റിംഗ് കാർഡ് നീട്ടി. ” ഐശ്വര്യ അത് വാങ്ങിച്ചു. “സഹായി” എന്നെഴുതിയ കാർഡിൽ അതല്ലാതെ ഒരു ഫോണ് നമ്പർ മാത്രമാണ് ഉണ്ടായിരുന്നത്.

“അയാൾ…. അയാൾ എന്തുപറഞ്ഞു?” ഐശ്വര്യ ചോദിച്ചു.

“മുഴുവൻ മനസ്സിലായില്ല.. ധൃതിയിൽ പകുതി ഹിന്ദിയിലും മലയാളത്തിലും മിക്സ് ചെയ്താണ് പറഞ്ഞത്. എന്നാലും അയാൾ എന്തോ സർവീസ് തരുന്ന ആൾ ആണെന്നും, എല്ലാ സർവീസും വീട്ടിൽ വന്ന് ചെയ്തു തരുമെന്നും, ചീപ് റേറ്റ് ആണ്, നല്ല വർക്ക് ആണ് എന്നൊക്ക പറഞ്ഞു, നിങ്ങളോട് ചോദിച്ചാൽ മതി എന്നാ പറഞ്ഞത്.”

“ഹാ അതേയതെ… അയാൾ ക്ളീൻ ചെയ്യാൻ വന്നതാ. പക്ഷേ അയാൾഒരു ടാപ്പ് പൊട്ടിച്ചു. അങ്ങനെയാണല്ലോ എന്റെ സാരി നനഞ്ഞത്. ആ ബഹളത്തിൽ നിന്നെ വിളിക്കാൻ വിട്ടുപോയതാണ്,” രജനി ആ കച്ചിത്തുരുവിൽ പിടിച്ചുകയറി.

“ആ പയ്യന് ഒട്ടും ശ്രദ്ധ ഇല്ല, നല്ല മടിയും,” ഐശ്വര്യ കൂടെ കൂടി.

“നീ ആ കാർഡ് ഇങ്ങെടുത്തെ,” രജനി ഐശ്വര്യയുടെ കൈയ്യിൽ നിന്ന് ആ കാർഡ് വാങ്ങിച്ചുകൊണ്ട്, “ഇനി മേലിൽ ഇവന്മാർ ആരെയും പറ്റിയ്ക്കരുത്,”എന്ന് പറഞ്ഞുകൊണ്ട് ആ കാർഡ് വലിച്ചുകീറി. അപ്പോൾ ഐശ്വര്യ അതുകണ്ട് ഊറിചിരിക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *