“ആഹാ നീ കുളിച്ചൊന്നുമില്ലേ ഇതുവരെ “. അവളവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
“ഇല്ലേച്ചി, കുളിക്കണം. ചുമ്മാ റോഡിലെ തിരക്കും നോക്കി ഇരുന്നു ” അവൻ ചേച്ചിയെ നോക്കി ചിരിച്ചു.
” ഈ ചെറുക്കന്റെ ഒരു കാര്യം, എനിക്കാണെങ്കിൽ ഈ തിരക്കും ബഹളവും കണ്ടാൽ തല പെരുക്കും”. അവൾ നെറ്റി തിരുമിക്കൊണ്ട് അവനെ നോക്കി. അവൻ ഒരു ചെറുചിരിയിൽ മറുപടി ഒതുക്കി.
“ഡാ മോനെ നീ നാസ്ത കഴിക്കുന്നുണ്ടോ ഇപ്പോൾ. എല്ലാം റെഡി ആണ്. അതോ കുളിച്ചിട്ടേ ഉള്ളോ? “.
ചേച്ചിക്ക് ചില വാക്കുകൾ ഒക്കെ ഹിന്ദി ആണ് ഇപ്പോൾ വരുക. പലതും ഇപ്പോൾ അവനും പഠിച്ചു വരുന്നു.
“ഞാൻ കുളിച്ചിട്ടു കഴിക്കാം ചേച്ചി. ചേച്ചി എവിടേലും പോവണോ?”. അവൻ തിരക്കി.
“ഡാ സ്കൂളിൽ പോണം. പേരെന്റ്സ് മീറ്റിംഗ് ഉണ്ട്. ഞാനിന്നലെ പറഞ്ഞിരുന്നില്ലേ?. രതിഷേട്ടന് ഇന്ന് പോയെ പറ്റു ഓഫീസിൽ. അല്ലെങ്കിൽ ചുട്ടി എടുത്ത് ഇതിനൊക്കെ ആളാ പോകുന്നത്. ” ചേച്ചി പോകാനുള്ള തിരക്കിലേക്ക് കയറി.
“ഞാൻ വിടണോ ചേച്ചി സ്കൂളിലേക്ക്.”
“വേണ്ടെടാ, ഞാൻ സ്കൂട്ടി എടുത്ത് പൊക്കോളാം. എടാ ഇന്ന് സാറ വരുമെന്നാ പറഞ്ഞെ. അവളുടെ ഗ്യാസ് സിലണ്ടർ ഇവിടെ കൊണ്ട് വച്ചിട്ടുണ്ട്. ചോദിക്കുവാണെങ്കിൽ നീയൊന്നു എടുത്ത് കൊടുത്തേക്കണേ. ഹാ പിന്നെ അവള് കഴിച്ചിട്ടാണോ വന്നെന്നു ചോദിക്കണം. ഇല്ലെങ്കിൽ ഇഡ്ഡലി ഉണ്ടാക്കി വച്ചേക്കുന്നത് അവൾക്കുടെ കൊടുക്കണം ” ചേച്ചി ഒരുങ്ങുന്നതിന് ഇടയിൽ വിളിച്ചു പറഞ്ഞു
“ഏത് സാറ “. ജിതേഷ് റൂമിലേക്ക് നടക്കുന്നതിന്റെ ഇടയിൽ തിരിഞ്ഞു നിന്നു.
“എടാ നമ്മുടെ ഓപ്പോസിറ്റ് താമസിക്കുന്ന… ആ നീ വന്നിട്ട് പറഞ്ഞപോലെ അവളെ കണ്ടിട്ടില്ലല്ലോ. അവൾ ട്രൈനിങ്ങിന് ദുബായ് പോയേക്കുവാരുന്നു. ഇന്നെത്തുമെന്ന പറഞ്ഞത്.”
“ഓ അവരോ, ശരി ഞാൻ നോക്കിക്കോളാം “. അവൻ തലയാട്ടി.
കണ്ണുരുകാരി സാറ. അളിയന്റെ ഭാഷയിൽ പറഞ്ഞാൽ കണ്ണൂരിന്റെ ഉയിരും ഉശിരും ഉള്ള പെണ്ണ്. ഇടയ്ക്കിടെ ചേച്ചി അളിയനെ അവരുടെ പേര് പറഞ്ഞു ഒന്ന് കൊട്ടാറുള്ളത് അവൻ ശ്രദ്ധിച്ചിട്ടുണ്ട്. താമസിക്കുന്ന അപാർട്മെന്റിൽ എല്ലാവർക്കും പേടിയാണത്രെ ഈ സാധനത്തിനെ. ആരോടും ഉടക്കും. ഒറ്റയ്ക്ക് താമസം. ജോലി ചെയ്യുന്നിടത്തു ഒരു
പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ [Story Teller]
Posted by