പക 5 [SAiNU]

Posted by

 

ആ രേഖേ ഇത് അജയൻ.

 

ഈ സ്ഥാപനത്തിന്റെ എല്ലാം അജയനാണ് കേട്ടോ.

 

അപ്പോഴാണ് ഇന്നലെ സരിത പറഞ്ഞ പേര് രേഖ ഓർത്തത്‌.

 

അജയൻ.

 

സോറി എനിക്കറിയില്ലായിരുന്നു എന്ന് അജയന്റെ നേരെ തിരിഞ്ഞു കൊണ്ടാവൾ പറഞ്ഞു.

 

അതിനു താൻ തെറ്റൊന്നും ചെയ്തില്ലല്ലോ.
പിന്നെന്തിനാ സോറി പറയുന്നേ.

 

അല്ല ആളറിയാതെ.

 

ഹ്മ്മ്

 

ആട്ടെ തന്റെ പേരെന്താ.

 

രേഖ. രേഖ അരവിന്ദ്

ഹോ..

 

അജയൻ ശ്രീധരൻ ഒന്നു നോക്കികൊണ്ട്‌ . ശ്രീധരേട്ടന്റെ

 

എന്റെ ബന്ധുവാണ്.

 

ഹോ. ഒകെ എന്നാ ജോലി നടക്കട്ടെ.

 

രേഖ വീണ്ടും അവളുടെ ഇരിപ്പിടത്തിലേക്കു തന്നെ വന്നിരുന്നു.

 

ഇടക്കൊന്നു അവൾ ശ്രീധരേട്ടന്റെ റൂമിലേക്ക്‌ നോക്കിയപ്പോൾ അവളെ തന്നെ നോക്കിയിരിക്കുന്ന അജയനെയാണ് കണ്ടത്.

 

ഇയാളെന്തിനാ എന്നെ തന്നെ നോക്കിയിരിക്കുന്നെ
ഇയാൾക്ക് വേറെ പണിയില്ലേ.

 

എന്നൊക്കെ ചിന്തിച്ചോണ്ട് അവൾ ജോലിയിൽ മുഴുകി.

 

ഇടക്കൊന്നു അവൾ കണ്ണ് വെട്ടിച്ചു അങ്ങോട്ട്‌ നോക്കാൻ മറന്നില്ല അപ്പോയെല്ലാം അജയന്റെ കണ്ണുകൾ അവളുടെ നേരെ തന്നെയായിരുന്നു.

 

ശ്രീധരേട്ടനും അത് കാണാതിരുന്നില്ല.

 

എന്താ അജയാ കണ്ണ് എടുക്കാൻ പറ്റുന്നില്ലേ.

 

ഏയ്‌ ഞാൻ ബെറുതെ..

 

ഹ്മ്മ്.

 

നീ അവളെത്തന്നെ ജോലിക്ക് വെക്കണം എന്ന് പറഞ്ഞപ്പോഴേ ഞാൻ മനസ്സിലാക്കിയത നിനക്ക് അവളുടെ മേലെ ഒരു കണ്ണുണ്ടെന്ന്.

 

അത് പിന്നെ ഇത്രയും സുന്ദരിയായ ഒരു സ്റ്റാഫ് ഉള്ളത് നമ്മുടെ ബിസിനസ്സിന് ഒരു മുതൽക്കൂട്ടല്ലേ ശ്രീധരേട്ട..

Leave a Reply

Your email address will not be published. Required fields are marked *