അനു : നി എന്താ ഈ നേരത്ത് ഇവിടെ. അഞ്ചു മണിക്ക് അല്ലെ നിൻ്റെ ക്ലാസ് കഴിയുന്നത്.
മനു : ഹാ…ഇന്ന് ഞാൻ നേരത്തെ ഇറങ്ങി.
അനു : ഓ… ക്ലാസ്സ് കട്ട് ചെയ്തു അല്ലെ. അച്ഛൻ വരട്ടെ ഞാൻ പറഞ്ഞ് കൊടുക്ക.
മനു : മ്മ് അച്ഛൻ ( മനു മനസ്സിൽ അച്ഛൻ്റെയും അമ്മയിയുടെയും കാര്യം ഓർക്കുന്നു) എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട..
അനു : എന്ത് പറയിപ്പികണ്ട എന്ന്
മനു : നിനക്ക് ഇന്ന് എന്താ ക്ലാസ് ഇല്ലാത്തത്
അനു : എനിക്ക് വയ്യാതെ വന്നതാ
മനു : എന്ത് വയ്യയ്‌ക
അനു : തല ചുറ്റൽ.
മനു : അവളുടെ ഓരോ ഉടയിപ്പ്..എന്നിട്ട് നീ എങ്ങനെ വന്നു
പെട്ടന്നാണ് മനുവിൻ്റെ കണ്ണിൽ അത് പെടുന്നത്.
ഒരു ഹെൽമറ്റ്
മനു : ഇത് ആരുടെയാ ഈ ഹെല്മറ്റ്.
അനു : അത്… പിന്നെ.. ഹാ എൻ്റെ ഫ്രണ്ട്ൻ്റെ്യ. എന്നെ ഇവിടെ കൊണ്ട് വിടാൻ വന്നപ്പോ മറന്നു വെച്ചതാ
മനു : ഫ്രണ്ടോ… എത് ഫ്രൻ്റ്..
അനു : നിനക്ക് എൻ്റെ ഏതൊക്കെ ഫ്രണ്ട്സിനെ അറിയാം.
മനു ഹെൽമറ്റ് എടുത്ത് നോക്കുന്നു.
മനു : ഫ്രണ്ട് ബോയ് ആണോ
അനു : ആണെങ്കിൽ. പെട്ടന്ന് വയ്യാതെ ആയപ്പോൾ അവനാ എന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്യ പറഞ്ഞത്. നിനക്ക് എന്തൊക്കെ അറിയണം
അപ്പോഴാണ് മനുവിന് ഒരു കാര്യം മനസ്സിൽ തോന്നിയത് ഈ ഹെൽമറ്റ് തൻ്റെ കൂട്ടുകാരൻ ശരത്തിൻ്റെ അതേ പോലെ ഉണ്ട്. അവനും ഇതേ പോലെ ഉള്ള ഹെൽമറ്റ് ആണ് ഇട്ടിരുന്നത്. മനു പിന്നെ ഒന്നും പറയാൻ പോയില്ല അവൻ അത് ഉറപ്പിക്കാൻ തന്നെ തീരുമാനിച്ചു.
(അന്ന് രാത്രി)
എല്ലാവരും ഒരുമിച്ച് ഇരുന്ന് ഡൈനിങ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. വിജയൻ മനുവിൻ്റെ എതിരെ ആയിരുന്നു ഇരുന്നത്. മനുവിനെ അച്ഛനെ നോക്കാൻ തന്നെ മടി ആയിരുന്നു. കാരണം ഇത്രയും കാലം അവൻ മനസിൽ സൂക്ഷിച്ച അച്ഛൻ ആയിരുന്നില്ല തൻ്റെ എതിർ വശത്ത് ഇപ്പൊ ഇരിക്കുന്നത്.