വിഷ്ണു : അപ്പോൾ ഓർഫെനേജിലെ കുട്ടികളുടെ കാര്യമോ?
ചെറിയച്ഛൻ : വിച്ചു നീ അതൊന്നും ഇപ്പോൾ ആലോചിക്കേണ്ട എന്തോ പ്രധാന പെട്ട കാര്യം അച്ഛന്റെയും അമ്മയുടെയും മുന്നിൽ വെച്ച് എല്ലാവരോടും പറയണം എന്നല്ലേ നീ പറഞ്ഞത്. അത് മാത്രം നോക്കിയാൽ മതി. പിന്നെ കുട്ടികൾക്ക് വേണ്ട വസ്ത്രങ്ങളും ഭക്ഷണവും വേറെ എന്തൊക്കെ വേണമോ അതൊക്കെ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്. നീ പറഞ്ഞപോലെ ചേട്ടന്റെയും ചേച്ചിയുടെയും ഓർമ ദിവസം ആരും ഒരുനേരത്തെ ഭക്ഷണത്തിനു വേണ്ടിയോ വസ്ത്രത്തിനു വേണ്ടിയോ കരയില്ല പോരെ 😊.
വിഷ്ണു : അത് മതി. 🥹 പിന്നെ ഐഷു എന്തെ രാവിലെ മുതൽ നോക്കുന്നു കണ്ടില്ലല്ലോ.
ചെറിയച്ഛൻ : ആ അത് പറയാൻ മറന്നു. അവൾ അമ്പലത്തിലെ പൂജാരിയെ കാണാൻ പോയതാണ്. ബലിക്കുള്ള കർമങ്ങൾ പറഞ്ഞുതരാൻ ഒരാൾ വേണ്ടേ?
വിഷ്ണു : ആ ശെരി. ചെറിയച്ഛൻ കഴിച്ചോ?
ചെറിയച്ഛൻ : എനിക്ക് ഇപ്പോൾ വേണമെന്നില്ല. മരുന്നൊക്കെ ഉള്ളതല്ലേ കുറച്ചു കഴിഞ്ഞ ശേഷം കഴിച്ചോളാം. അല്ല ഞാൻ ഒരു കാര്യം ചോദിക്കട്ടെ?
വിഷ്ണു : എന്താ?
ചെറിയച്ഛൻ : അല്ല എന്താണ് എല്ലാവരോടുമായി പങ്കുവെക്കേണ്ട ഇത്ര പ്രധാന പെട്ട കാര്യം. അതും അച്ഛന്റെയും അമ്മയുടെയും മുന്നിൽ വെച്ച് തന്നെ?എന്തായാലും ഓഫീസ് കാര്യമൊന്നും അല്ലെന്ന് അറിയാം
വിഷ്ണു : അതൊക്കെ ഉണ്ട്. നിങ്ങളോട് പറയാൻ ബുദ്ധിമുട്ട് ഉണ്ടായിട്ടല്ല ഇനി ഞാൻ പറയാൻ പോവുന്നതിനോട് നിങ്ങൾക്ക് എതിർപ്പുണ്ടേൽ അതും എല്ലാവരും അറിഞ്ഞു തന്നെ പറയാല്ലോ 🙂 അതാണ്.