“പ്രമുഖ വ്യവസായ ഗ്രൂപ്പിന്റെ മാനേജർ ജിബിൻ ദുരൂഹമായ സാഹചര്യത്തിൽ മരിച്ച നിലയിൽ ”
ദിന പത്രത്തിന്റെ ആദ്യ പേജിൽ തന്നെയുള്ള വാർത്ത അവൻ അല്പം ഉറക്കെ തന്നെ വായിച്ചു.
“കൊച്ചി : കേരളത്തിലെ തന്നെ പ്രമുഖ വ്യവസായിക ഗ്രൂപ്പിന്റെ മാനേജർ ആയ ജിബിൻ പൗലോസ് മരിച്ച നിലയിൽ. രണ്ടു ദിവസമായി മിസ്സിങ്ങായിരുന്ന ജിബിന്റെ മൃതദേഹം ഇന്നലെ രാത്രിയോടെയാണ് ജില്ലാ അതിർത്തിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നും കണ്ടെടുത്തത്.
പ്രഥമ ദൃഷ്ടിയാൽ തന്നെ ഇതൊരു കൊലപാതകം ആണെന്നും ഒരു മനുഷ്യൻ അനുഭവിക്കാവുന്നതിന്റെ പരമാവതി അനുഭവിച്ചാണ് അദ്ദേഹം മരിച്ചിരിക്കുന്നത് എന്നും അന്വേക്ഷണ ഉദ്യോഗസ്ഥൻ acp അശോക് മാധ്യമങ്ങളോട് പറഞ്ഞു. കണ്ണുകൾ രണ്ടും ചൂഴ്ന്നെടുത്ത നിലയിൽ കണ്ടെത്തിയ ജിബിന്റെ മൃതദേഹം പോസ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും എന്നും ഇത് ചെയ്ത കുറ്റവാളിയെ എത്രയും വേഗം തന്നെ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ”
ന്യൂസ് വായിച്ച വിഷ്ണുവിന്റെ മുഖത്ത് എന്തെന്നില്ലാത്ത ഒരു ചിരി വിരിയുന്നത് മറ്റാരും കണ്ടിരുന്നില്ല. താൻ കാണാൻ കാത്തിരുന്ന വാർത്ത കണ്ടതുകൊണ്ടാവണം അവൻ പത്രം മാറ്റി വെച്ച ശേഷം ചെറിയച്ഛനോടായി സംസാരിച്ചു തുടങ്ങിയത്.
വിഷ്ണു : ചെറിയച്ച എന്തായി അവിടുത്തെ ഒരുക്കങ്ങളൊക്കെ?
ചെറിയച്ഛൻ : അതൊക്കെ എല്ലാം സെറ്റ് ആണ്. പിന്നെ നമ്മൾ കുറച്ചുപേർ അല്ലെ ഉള്ളു അതോണ്ട് ഭക്ഷണം ഒക്കെ ഞാൻ പുറത്ത് പറഞ്ഞിട്ടുണ്ട്.