“കാര്യം വേറെ ഒന്നുമല്ല എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ് 😊 ഇഷ്ടമാണെന്ന് മാത്രം പറഞ്ഞാൽ പോരാ ഇന്ന് ഞാൻ എന്റെ ജീവനേക്കാൾ കൂടുതൽ അവളെ സ്നേഹിക്കുന്നുണ്ട് നിങ്ങൾ രണ്ടാളും ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കണം. ”
വിഷ്ണുവിന്റെ ആ വാക്കുകൾ മഹാദേവന്റെയും മാലിനിയുടെയും ചെവികളിൽ അസ്ത്രം കണക്കെ തുളഞ്ഞു കയറി. അത്രത്തോളം അവരുടെ സ്വപ്നങ്ങളെ എല്ലാം തകർക്കുവാൻ പോന്നതായിരുന്നു അവന്റെ ആവശ്യം. പക്ഷെ അവരെ കാളൊക്കെ കൂടുതൽ എന്തിനുവേണ്ടി താൻ ഇനി ജീവിക്കണം എന്ന് പോലും അറിയാൻ പാടില്ലാത്ത അവസ്ഥയിൽ ആയിരുന്നു ഐഷു അപ്പോൾ. മുന്നിൽ നിൽക്കുന്നത് കൊണ്ട് അവളുടെ മുഖത്ത് മിന്നി മറയുന്ന വികാരങ്ങളും അലയടിച്ചു ഒഴുകാൻ കാത്തിരിക്കുന്ന അവളുടെ നിറഞ്ഞ മിഴികളിൽ വിഷ്ണു അല്ലാതെ
മറ്റൊരാളും അവിടെ കാണുന്നുണ്ടായിരുന്നില്ല എന്നതും ഒരു വാസ്തവം തന്നെ ആയിരുന്നു. തന്റെ അവസ്ഥ കണ്ടിട്ടും തനിക്ക് പറയുവാനുള്ളതൊക്കെ ഇതേ സ്ഥലത്തുവെച്ചു തന്നെ അവന്റെ അച്ഛനെയും അമ്മയെയും സാക്ഷിയാക്കി പറഞ്ഞിട്ട് പോലും ഉൾകൊള്ളാൻ അവന് കഴിയാത്തത് ഓർത്തിട്ടാവണം സഹിക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞൊഴുകിയത്. എന്നാലും ഇത്രത്തോളം തന്നെ വേദനിപ്പിക്കാൻ അവന് എങ്ങനെ കഴിയുന്നു എന്ന് പോലും അവൾ ആ സമയം ചിന്ദിക്കുന്നുണ്ടായിരുന്നു.
“അല്ല ഞാൻ ചോദിച്ചതിന് ആരും ഒന്നും പറയാത്തത് എന്താ. എന്റെ ഏതൊരു ആവശ്യവും നടത്തി തരുന്നത് ചെറിയച്ഛനും ചെറിയമ്മയും അല്ലെ അതാ നിങ്ങളോട് തന്നെ ഇതും ചോദിക്കാം എന്ന് കരുതിയത്. ഇനി നിങ്ങൾക്ക് ഇഷ്ടം അല്ലങ്കിൽ എനിക്കും ആ ബന്ധം വേണ്ട. എന്താണെങ്കിലും അരഞ്ഞോ 🙂”