“”അഹ് അതേ, എന്റെ മോള് ചാർളിചാപ്ലിന്റെ അനിയത്തിയാവല്ലേ..””
അവളുടെ പിറകിലേക്ക് ചെന്ന മനു അധികാരത്തോടെ തന്നെ രണ്ടുകൈകളുമെടുത്തു അവളുടെ തോളിലേക്ക് വെച്ചുകൊണ്ട് മുഖം മെല്ലെ അവളിലേക്കൊന്നു ചേർത്തു……
“” ഹ്മ്മ്മ്….. ജീവനോളം സ്നേഹമുള്ള ആള് മനസിലുള്ള ഇഷ്ട്ടം പറയുമ്പോൾ നമ്മുടെ സൗന്ദര്യവും കൂടുമെന്നു പറയുന്നത് എത്ര ശരിയാണ്..””
“” അഹ് അന്തസ്…….
നീ എന്നാണ് മലയാളം ഡിപ്പാർട്ട്‌മെന്റിലേക്ക് മാറിയത്…
അതെ, ഇതുതന്നെ അധികമാണ് രാവിലെ വന്നു ചളിഅടിക്കാനായിട്ട്.
“”എന്റെ പൊന്നേഹ്…..
ഇച്ചിരി സൗന്ദര്യം കൂടി പോയത് എന്റെ കുറ്റമാണോ. ??
നീ എന്റെ സുന്ദരിയല്ലേടി…. സത്യം പറഞ്ഞാൽ ഇന്നലെയാണ് നിന്റെ സൗന്ദര്യം എവിടെയാ ഒളിഞ്ഞിരിക്കുന്നതെന്നു കണ്ടത് തന്നെ…””
“”മനസിലായി വൃത്തികെട്ടവനെ……
ഈശ്വരാ ഇവന്റെ മുന്നിൽ ഒന്നിനും പറ്റാത്ത അവസ്ഥ ആണല്ലോ…””
“” എന്നാൽ എനിക്കൊരു കാര്യം പറയാനുണ്ട്..””
“”എന്താണ് …………… ?? “”
“”അതായത് ആന്റി തുണി അലക്കുന്ന സാഹചര്യത്തിൽ ഒരു ഉമ്മ കിട്ടിയാൽ കൊള്ളാമായിരുന്നു…..””
“”അയ്യടാ, ഉമ്മയല്ല വാപ്പ നീയൊന്നു പോയേ…””
ആഗ്രഹത്തോടെ ചോദിച്ച കാര്യം മുളയിലെ നുള്ളിയ അവൾ ബുക്കൊക്കെ എടുത്തു ബാഗിലേക്കു വെക്കാൻ തുടങ്ങി……..
തുടക്കത്തിലേ അരിയും മണ്ണെണ്ണയും ഒരുപോലെ മൂഞ്ചിയ മുഖവുമായി മനു വെളിയിലേക്ക് തിരിഞ്ഞു.
“”അഹ് നീ ഇതെവിടെ പോകുന്നു..?? “”