ഒറ്റയ്ക്കായിരുന്നു വന്നതെങ്കിൽ ചെറുക്കൻ തന്റെ അരികിൽ നിന്ന് മാറില്ലെന്ന് നല്ലപോലെ അറിയാമായിരുന്നു അവൾക്ക്.
ഹാളിലേക്ക് കയറിയ മനു ചാരിയിട്ട വാതിലും തുറന്നുകൊണ്ടു റൂമിലേക്ക് കയറുമ്പോൾ ആദി തലവഴി എടുത്തിട്ട ബനിയൻ പിടിച്ചു താക്കുന്നതാണ് കണ്ടത് അവൻ വേഗം തന്നെ വാതിൽ തിരിച്ചടച്ചു.
“”ഇതുവരെ കഴിഞ്ഞില്ലെടി നിന്റെ ഡ്രെസ്സ് മാറൽ….””
“”കഴിഞ്ഞാടാ ചെറുക്കാ……
കേറിവാ നീ..””
മനു വാതിൽ തുറന്നു അകത്തുകയറിയിട്ടു കാലു താഴേക്കിട്ടു ബെഡിലേക്കൊന്നു മലർന്നു.
“”എന്തുവാടി ഇത്. അപ്പോൾ നീയായിരുന്നല്ലേ എന്റെ വീട്ടിൽ നിന്ന് ഓരോന്നു അടിച്ചുമാറ്റിയത്. എല്ലാ സാധനവും ഉണ്ടല്ലോ ഇവിടെ “”
“”ഇതുഞാൻ കട്ടതൊന്നുമല്ല….
ആന്റിയോട് ചോദിച്ചു എടുത്തതാ.. “”
“”എന്നിട്ടു ഇതെല്ലാം എന്റെ മുറിയിൽ ഇരുന്ന സാധങ്ങൾ ആണല്ലോ…””
“” ആഹ്ഹ ആണ്….
ഞാൻ എനിക്ക് ഇഷ്ടമുള്ളതൊക്കെ എടുക്കും. നീ വേണേൽ പോയൊരു കേസുകൊടുക്കടാ…””
“”എന്തുവാ ഇവിടെ ബഹളം ……… ചെറുക്കൻ ഇങ്ങോട് വന്നുകേറിയില്ല അപ്പോഴേക്കും തുടങ്ങിയോ ആദി നീ..””
“”അല്ലേലും അമ്മയ്ക്ക് അവൻ എന്തു പറഞ്ഞാലും കുഴപ്പം ഇല്ലല്ലോ ഞാനല്ലേ എപ്പഴും കുറ്റക്കാരി… “”
“ഹ്മ്മ്മ് …………
ഇന്നാടാ കുട്ടാ അടിപൊളി മുന്തിരി ജ്യൂസ് ആണ്..””
“””താങ്ക്സ് ആന്റി….
അല്ലെങ്കിലും ആന്റി എന്തുണ്ടാക്കിയാലും അടിപൊളിയാണ്. ഇതും കിടുക്കിയിട്ടുണ്ട്….””
” കേട്ടോടി പറയുന്നത്..
ഇവിടെ ഒരുത്തിക്കു എന്തുണ്ടാക്കിയാലും പിടിക്കില്ല…”” ഇന്ദു പറഞ്ഞുകൊണ്ട് വീണ്ടും അടുക്കളയിലേക്കു പോയി.