“”ഇവളെന്താ ഇന്നു നടന്നു പോകുന്നത്..””
അവൻ മനസ്സിൽ പറഞ്ഞുകൊണ്ട് വേഗം തന്നെ വണ്ടി അവളുടെ അടുത്തേക്കൊതുക്കി.
“”എന്താ നീ നടന്നുപോകുന്നത്.. ??””
“”ഒന്നും പറയണ്ടാടാ മനു….
ബസ്റ്റോപ്പിൽ വന്നുനിന്നപ്പഴാ അറിഞ്ഞത് ഇന്ന് ബസ് സമരമാണെന്ന്. അന്നേരം തന്നെ ഞാൻ നിന്റെ ഫോണിലേക്കു വിളിച്ചിരുന്നല്ലോ…””
“”ഫോൺ സൈലന്റ് ആയിരുന്നെടി…
അതുമല്ല രാവിലെ ഫോണെടുത്തു നോക്കാനുള്ള സമയവും കിട്ടിയില്ലായിരുന്നു..””
“”മ്മ്മ്മ് …………
ഞാനവിടെ ഓട്ടോ വല്ലതും കിട്ടുമോന്നു നോക്കിയതാ പിന്നെ വിചാരിച്ചു നടക്കാമെന്ന്.””
“”ആഹ്ഹ എങ്കിൽ കയറിക്കോ…..””
മനു പറഞ്ഞുകൊണ്ട് തോളിൽ കിടന്ന ബാഗ് ഊരി മുന്നിലേക്ക് വെച്ചിട്ടു പോക്കറ്റിൽ കിടന്ന ചോക്ലേറ്റ് എടുത്തു അവൾക്കു നീട്ടി.
ഇന്നലത്തെപോലെ മിട്ടായി കണ്ടതും അവൾ കണ്ണുകൾ വിടർത്തി അവനെയൊന്നു നോക്കി.
“”പേടിക്കണ്ടാടി ……………
ഇന്നലെ അമ്മ കടയിൽ നിന്ന് വാങ്ങിയതാണ്.
രാവിലെ നിനക്ക് കൊടുക്കെന്നും പറഞ്ഞു തന്നുവിട്ടതാ..””
“”മ്മ്മ്മ് ………… എനിക്ക് പേടിയൊന്നും ഇല്ലെടാ..”” അവള് പറഞ്ഞുകൊണ്ട് വണ്ടിയുടെ പിറകിലേക്ക് കയറി………..
പഴയപോലെയുള്ള കലപില സംസാരം ഒന്നുമില്ലാതെ രണ്ടുപേരും വേഗം തന്നെ കോളേജിൽ എത്തി. ഇന്നലത്തെപോലെ തന്നെ മൂന്നുംരണ്ടും അഞ്ചുപേരുമായി തമാശയും കളിയും ചിരിയുമൊക്കെയായി സമയം മുന്നോട്ടു തള്ളി നീക്കുമ്പോൾ മനു പിറകിലെ ബെഞ്ചിൽ ചാരിയിരുന്നുകൊണ്ട് ഫോണിൽ തന്നെ ആയിരുന്നു കളി.