“”മ്മ്മ് …………
ഞാൻ കരുതി നിനക്കും എന്നോട് ഇഷ്ട്ടം ഉണ്ടാകുമെന്ന്. എന്തായാലും മനസ്സിൽ ഉള്ളത് പറഞ്ഞുകഴിഞ്ഞപ്പോൾ ഒരു സമാധാനമൊക്കെയുണ്ട്…””
“”എടാ നിനക്ക് വിഷമം ഉണ്ടോ…. ??”
“”എന്തിന് ??
ഇഷ്ടമല്ലാത്ത ഒരാളെ കൊണ്ട് ഇഷ്ട്ടം ആണെന്ന് പറയുന്നതുവരെ പിറകെ നടക്കാനും ഒലിപ്പിക്കാനുമൊന്നും എനിക്ക് സമയം ഇല്ലെടി..
ഓർമ്മ വെച്ച നാളുമുതൽ അടികൂടി നടക്കുന്ന നിന്നോട് വേറൊരു രീതിയിലുള്ള ഇഷ്ട്ടം തോന്നി. അതുനിന്നോടു പറഞ്ഞപ്പോൾ കൃത്യമായ മറുപടിയും നൽകി.. പിന്നെ എന്തിനാണ് വിഷമം..
നമ്മുക്ക് പോയാലോ ………… “”
“”അഹ് ടാ പോകാം….””
മനു വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടു നീങ്ങി..
ഇതുവരെയും വായിൽനിന്നുവീണ കലപില സംസാരം ഒന്നുമില്ലാതെ രണ്ടുപേരും വേഗം തന്നെ അവളുടെ വീടെത്തിയിരുന്നു. അടച്ചിട്ടിരിക്കുന്ന ഗേറ്റ് തുറക്കാനായി ഇറങ്ങിയ ആതിര അവനെയും വീട്ടിലേക്കു വിളിച്ചു……
“”വാ ………… കഴിച്ചിട്ട് പോയാ മതി നീ.””
“”ഓഹ് ഇല്ലെടി….
പോയിട്ടു കുറച്ചു പരിപാടികൾ ഉണ്ട്.””
“”മ്മ്മ്മ് ……… “”
“”പിന്നെ, ആന്റിയോട് പറയണ്ടാ ഞാനാ കൊണ്ടുവിട്ടതെന്ന്… ഇവിടെവരെ വന്നിട്ട് കയറാതെ പോയെന്നറിഞ്ഞാൽ ആന്റിക് വിഷമം ആകും..””
അവൻ പറഞ്ഞുകൊണ്ട് വണ്ടി തിരിച്ചു വീട്ടിലേക്കു പോയി………
അവളാണെകിൽ പയ്യെ നടന്നു വീട്ടിലേക്കും കയറി.
__________________________
“”എന്നാലും അവളെന്നോട് ഇങ്ങനെ പറയുമെന്ന് ഒട്ടു പ്രതീക്ഷിച്ചില്ല. “” വീട്ടിലെത്തി ഡ്രെസ്സുപോലും മാറാതെ ബെഡിലേക്കു മലർന്നു വീഴുമ്പോൾ ശരീരമാകെ വിയർത്തിട്ടു കണ്ണിലും ചെവിയിലുമൊക്കെ ചൂടുകയറിയ അവസ്ഥയിൽ ആയിരുന്നു മനു…. വല്ലാത്ത സങ്കടം തോന്നിയെങ്കിലും ഉള്ളകാര്യം തുറന്നുപറഞ്ഞ അവളോട് ദേഷ്യമൊന്നും തോന്നിയില്ല. പലതും ചിന്തിച്ചു കൂട്ടി കൂട്ടി കണ്ണിലേക്കു ഉറക്കം പിടിച്ചത് അറിഞ്ഞതേ ഇല്ലായിരുന്നു അവൻ..