“”ഹ്മ്മ് ഞാനൊന്നു ആലോചിക്കട്ടെ…
ചെലവ് ചെയ്യേണ്ടിവരും..””
“”അതൊക്കെ ചെയ്യടാ ഞാൻ..””
“”മ്മ്മ് …………
പിന്നെ , എനിക്ക് ഒരു കാര്യം നിന്നോട് ചോദിക്കാനുണ്ട് ആദി..””
“”എന്താടാ പറയ് …………… “”
“”അതുപിന്നെ, നീ എങ്ങനെ എടുക്കും എന്നൊന്നും എനിക്കറിയില്ല…””
“”അതെന്തു കാര്യമാ …………………………… “”
മനു വണ്ടി മെല്ലെ റോഡ്സൈഡിലേക്ക് ഒതുക്കി നിർത്തിയിട്ട് അവളെ തിരിഞ്ഞൊന്നു നോക്കി..
“”എന്താ ……… നീ കാര്യം പറയ്.
എന്നാലല്ലേ എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പറ്റൂ..””
“”എടി അതുപിന്നെ…. നിനക്ക് എന്നെ ഇഷ്ടമാണോ ?? “”
“”ആണല്ലോ ………””
“”ആ ഇഷ്ട്ടമല്ലടി…..
എനിക്ക് പറയാൻ ഒന്നും അറിയില്ല.. പക്ഷെ, കുറച്ചു ദിവസമായി എന്തോ ഒരു ഫീലാണ് നിന്നോട് പ്രേമം ആണെന്ന തോന്നുന്നത്….
നിനക്ക് എന്നെ ഇഷ്ടമാണോ ??”
മനു തപ്പിത്തടഞ്ഞാണെങ്കിലും ഒരു വിധം കാര്യം അവതരിപ്പിച്ചു.
“”പ്രേമമാണോ …………… 😂😂😂😂
ആതിര പിറകിൽ ഇരുന്നുകൊണ്ട് ഒറ്റവാക്കിൽ തന്നെ മനുവിനെ ഊക്കിയെന്നു തന്നെ പറയാം..””
“”ഞാൻ തമാശയായി ചോദിച്ചതല്ലടി.””
“”തമാശയായാലും കാര്യം ആയാലും ഈ കാര്യം ചോദിക്കാൻ ആയിരുന്നോ രാവിലെ മിട്ടായിയും ഇപ്പം വണ്ടിയിലും കയറ്റി ഇവിടെ കൊണ്ടുവന്നത്..??
എന്റെ മനൂ ………… നിനക്ക് ഒട്ടും ചേരാത്ത മുഖമാണ് ഈ പ്രണയം എന്നൊക്കെ പറയുന്നത്. സത്യം പറയാമല്ലോ എനിക്ക് നിന്നോട് പ്രേമമവുമില്ല ഒരു മണ്ണംകട്ടയും ഇല്ലെടാ ചെറുക്കാ……
നീ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടുവാ.””