“”എടാ വാ നമ്മുക്കും പോകാം ……… “”
വണ്ടിയിൽ കയറാനുള്ള അവളുടെ സന്തോഷം ഒന്നു കാണേണ്ടതായിരുന്നു…..
“”പാവം ഒരുപാടു പ്രാവിശ്യം പറഞ്ഞിട്ടുണ്ട് വണ്ടിയിൽ ഒന്നുകൊണ്ടുപോകാനും കറങ്ങാനുമൊക്കെ.. അന്നൊക്കെ കളിയാക്കി അവളെ ഓടിക്കുമായിരുന്നു..””
ആദിയെ നോക്കി ചിരിച്ച മനു അവളുടെ കൂടെ തന്നെ പുറത്തേക്കിറങ്ങി….
“”സത്യം പറയാമല്ലോടാ..
ഞാൻ കരുതി എന്നെ പറ്റിക്കാൻ വേണ്ടി പറയുവാണെന്നാ..””
“”എന്ത് ………… ??”
“”അല്ല വണ്ടിയിൽ കയറ്റുന്ന കാര്യം….””
അവള് പറഞ്ഞുകൊണ്ട് അവന്റെ തോളിൽ പിടിച്ചുകൊണ്ടു വണ്ടിയിലോട്ടു കയറി.
“”മുറുകെ പിടിച്ചോടി….
ഇനി നിന്നെ ഉരുട്ടിയിട്ടെന്നും പറഞ്ഞു ഇന്ദു ആന്റി വഴക്കിനു വരണ്ടാ..””
“”ഹ്മ്മ്മ് ………… തത്കാലം ഞാൻ ഇങ്ങനെ തോളിൽ പിടിച്ചോളാം കെട്ടോ മോൻ വണ്ടി എടുക്കാൻ നോക്ക്..””
“ആഹ്ഹ്ഹ് ……… നിന്റെ ഇഷ്ട്ടം “”
രണ്ടുപേരും വണ്ടിയിൽ റോഡിലേക്കിറങ്ങി….
“”എങ്ങനെയുണ്ടടി വണ്ടി …………… ??”
“”അടിപൊളി ആണെടാ ………
ഞാൻ എത്രനാളുകൊണ്ട് പറയുന്നതാണ് നിന്നോട്. ഇപ്പഴെങ്കിലും തോന്നിയല്ലോ എന്നെയൊന്നു കയറ്റാൻ..””
“” എടി അതുപിന്നെ, സമയം കിട്ടാണ്ടായോ..””
“”ഓഹ്പിന്നെ ………
നിനക്കു ആ രാഹുലിനെയും പിറകെ കയറ്റി പോകുന്നതിനു ഒരു കുഴപ്പവും ഇല്ലല്ലോ..
നീ എന്നെ കൂടിയൊന്നു പഠിപ്പിക്കുമോ വണ്ടി ഓടിക്കാൻ…??””
“”നിനക്കറിയില്ലേ ………??””
“”അത് ആക്ടിവ അല്ലേടാ….
എനിക്ക് ഇതൊന്നു പഠിപ്പിച്ചതാ..””