“”ഇപ്പം പിണക്കമൊക്കെ മാറിയോ ഇയാളുടെ..?? “”
“”മ്മ്മ് ……… എന്നാലും നീ വീട്ടിൽ വന്നിട്ട് പെട്ടന്ന് പോയത് ശരിയായില്ല കെട്ടോ..””
“”ഇനി വരുമ്പോൾ ഉറപ്പായും കുറച്ചുനേരം നിൽക്കാം പോരെ…””
“”ഹ്മ്മ്മ് അതുമതി…
എന്നാലും ഈ മിട്ടായി മേടിച്ചു തന്നതിന്റെ ഉദ്ദേശം അതുതന്നെ ആണോടാ..??
നിന്നെ അങ്ങനെ വിശ്വസിക്കാൻ പറ്റില്ലല്ലോ..”
“”എന്താടി ഞാൻ നിനക്ക് വാങ്ങി തന്നാൽ പറ്റില്ലേ…. പിന്നെ, ചുരിദാർ അടിപൊളിയായിട്ടുണ്ട് നിനക്ക്…
ഓണത്തിന് വാങ്ങിയതാണോ ?? ” മനുവിന്റെ ഒലിപ്പീരു കണ്ടു അവൾ സംശയത്തോടെ അവനെയൊന്നു നോക്കി.
“”എന്താ …………… ??””
“”ഒന്നുമില്ലെടാ …………
നിനക്കു ഒട്ടും ചേരുന്നില്ല ഈ ഒലിപ്പിക്കല് പരിപാടി. എന്തേലും പറയാൻ ഉണ്ടെങ്കിൽ മര്യാദയ്ക്ക് പറഞ്ഞോ നീ… അല്ലങ്കിൽ കള്ളത്തരം ഉണ്ടെന്നു ആന്റിയോട് വിളിച്ചു പറയും ഞാൻ..””
“”എടി നീ സത്യം ഒരു കള്ളത്തരവും ഇല്ല…
പിന്നെ, വേണേൽ വൈകിട്ട് എന്റെ കൂടെ ബൈക്കിൽ പോകാം. വെറുതെ തിരക്കുള്ള ബസിൽ പോകണ്ടാല്ലോ…””
മനുവിന്റെ സംസാരം കേട്ട് വീണ്ടും അവനെയൊന്നു നോക്കി.
“”ഇവന് ഉറപ്പായും എന്തോ കള്ളത്തരം ഉണ്ട്.
നെറ്റിയിൽ വിയർപ്പു പൊടിക്കുന്നു കൈവിരലുകൾ വല്ലാതെ അനക്കുന്നുണ്ട്…
എന്തായാലും കണ്ടുപിടിച്ചിട്ടേയുള്ളു ബാക്കി കാര്യം. ഇവന്റെ പിറകെ നടന്നു കെഞ്ചിയിട്ടും ആ വണ്ടിയിലൊന്നു കയറ്റത്തവൻ ആണ് ഇന്ന് ഇങ്ങോട് വന്നു വിളിക്കുന്നത്. അവളുടെ മനസിലേക്ക് പല ചിന്തകളും മിന്നിമറഞ്ഞു.