“”എന്താണ് ……………
ആന്റിയും മോനും കൂടിയൊരു ചർച്ച.”” ഡ്രെസ്സൊക്കെ മാറി അടുക്കളയിലേക്കു വന്ന ആതിര ചോദിച്ചു.
“”ഇതെന്താടാ നിന്റെ മുഖത്ത് കടന്തല്കുത്തിയോ ??
“” മോളെ ………………
രണ്ടുപേരും ഇത്രയും വര്ഷം ഒരുമിച്ചു നടപ്പോൾ ഉണ്ടായിരുന്ന ബന്ധമൊന്നുള്ള ഇപ്പഴുള്ളത്. എന്താണ് ഉദ്ദേശമെന്ന് പറഞ്ഞിട്ട് മതി ബാക്കിയൊക്കെ…””
“”ഹ്മ്മ്മ്മ് ……… ആരോ നല്ലപോലെ എരികയറ്റി വിട്ട കോളുണ്ടക്കോ അമ്മയെ..””
“” ആഹ് ഉണ്ട്…….
ഫ്രണ്ട്ഷിപ്പ് ആണെങ്കിലും പ്രേമം ആണെങ്കിലും ഇപ്പം പറഞ്ഞോണം..””
“”ഇഷ്ടമാണ് ആന്റി ……………
ഞങ്ങൾക്ക് തമ്മിൽ ഇഷ്ട്ടമാ.
വിവാഹം കഴിക്കണം അത്രേ ഉള്ളു..””
“”ആണോ ആദി……””
“”ആണ്….. ആര്ക്കും ഇഷ്ടമല്ലെങ്കിൽ ഇതോടെ നിർത്തും പോരെ. നീ പൊയ്‌ക്കോടാ മനൂ….. “”
പെട്ടന്നുള്ള ഇന്ദുവിന്റെ ചോദ്യങ്ങൾ കേട്ട് സങ്കടവും ദേഷ്യവുമൊക്കെ വന്നു കണ്ണുനിറഞ്ഞ ആതിര അവനോടു പറഞ്ഞു.
“”തുള്ളാതെയൊന്നു നിലത്തുനിക്കടി……
നിന്നോട് സ്നേഹിക്കണ്ടാണ് പറഞ്ഞോ ആരേലും…
സ്നേഹിക്കുകയോ പ്രേമിക്കുകയോ ഒരുമിച്ചു അമ്പലത്തിലോ കോളേജിലോ എവിടെയെന്ന് വെച്ചാൽ പൊയ്ക്കോ രണ്ടും.
അബദ്ധം കാണിച്ചു നാണക്കേടുണ്ടാക്കരുത്….. പറഞ്ഞത് മനസിലായോ ?
“”മ്മ്മ് ……… താങ്ക്‌സ് അമ്മച്ചി…”” ആതിര ഇന്ദുവിനെ കെട്ടിപിടിച്ചു കവിളിലൊരുമ്മ നൽകി.
“”ഞാൻ ശരിക്കും പേടിച്ചു……
ഇവന്റെ കൂടെ മതി എനിക്കെന്നും അമ്മ അച്ഛനോട് പറയ്…””