“”ടാ …………… നീ സുന്ദരിയായിട്ടുണ്ട് സാരി ഉടുത്തപ്പോൾ.””
“”ഇഷ്ടമായോടാ ?? “”
“”മ്മ്മ് ………… സൂപ്പർ ആണ്.””
“”എങ്കിൽ നമ്മുക്കൊരു ഫോട്ടോ എടുത്താലോ.? “”
“”അഹ് എടുക്കാം. നമ്മുക്ക് ആ താഴ്ചയിൽ കുളത്തിനടുത്തു പോകാം.””
“”അതുപൊളിക്കും…. അമ്പലത്തിൽ കയറിയിട്ട് വര്ഷം കുറെ ആയെങ്കിലും ഇവിടെയുള്ളതൊന്നും മറന്നിട്ടില്ലല്ലോ മോൻ…””
“”അതെങ്ങനെ മറക്കും. പണ്ട് അമ്പലത്തിൽ വന്നിട്ട് മീന് തീറ്റിയും വാങ്ങി ഒറ്റയോട്ടമല്ലേ ക്ളത്തിനടുത്തേക്ക് നമ്മള്.
അതൊക്കെയിരിക്കട്ടെ അന്ന് നീ മറിഞ്ഞു വീണു കാൽമുട്ട് ഉരഞ്ഞില്ലേ അതു കാണിച്ചു താ..””
“”അയ്യോ ……………… എടാ വേട്ടവളിയാ. എന്തും പറഞ്ഞാലും അവസാനം നിർത്തുന്നത് ഇതിലൊക്കെ ആണല്ലോ..
ആ പാടൊക്കെ അന്നേ മാഞ്ഞുപോയിട്ടു വര്ഷം കുറെയായി ചെറുക്കാ…””
“”നീ ഇങ്ങോടുവാ പാട് കാണാൻ നിൽക്കാതെ…”” ആതിര അവന്റെ കൈയ്യിലും പിടിച്ചു പതിയെ കുളത്തിനടുത്തേക്കു നടന്നു.
“”നീ അവിടെ നിൽക്ക് ഞാൻ കുറെ ഫോട്ടോ എടുത്തുതരാം.”” മനു അവളെ പിടിച്ചു നിർത്തി ഫോണിലും മനസിലും അവളുടെ ചിത്രങ്ങൾ പകർത്താൻ തുടങ്ങി.
ചിരിച്ചും കളിച്ചും തമാശകളുമൊക്കെ പറഞ്ഞു സമയം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു….
വാ തോരാതെ സംസാരിക്കുന്ന ആതിരയുടെ കൂടെ ജീവിതകാലം മുഴുവൻ കഴിഞ്ഞാലും മടുപ്പുതോന്നില്ലായിരുന്നു.
രണ്ടുപേരും അർച്ചനയോക്കെ നടത്തിയ പ്രസാദവും വാങ്ങിക്കൊണ്ടു നേരെ വീട്ടിലേക്കുവിട്ടു.