“”ഇതെന്താടാ രാവിലെ തന്നെ എഴുനെറ്റൊരു കുളിയൊക്കെ….””
ചായയും കൊണ്ടുവന്ന അനിതാമ്മ ചോദിച്ചു.
“” ഒന്നും പറയണ്ട അമ്മേ….. ആദിയുടെ കൂടെ അമ്പലത്തിൽ പോകാൻ ഒരുങ്ങുവാ. പോയില്ലെങ്കിൽ പിന്നെ നോട്ട് എഴുതാൻ വേറെ ആളെ വെക്കേണ്ടി വരും.””
“”ഹ്മ്മ്മ്…. അങ്ങനെയെങ്കിലും നീ അമ്പലത്തിലൊന്നു കയറ്..””
“” അമ്മ വരുന്നോ.? “”
“”ഇല്ലെടാ മോനെ….നാളെ ഇനി കല്യാണം ഇല്ലേ അപ്പോൾ കയറിക്കൊള്ളാം ഞാൻ.””
“”മ്മ്മ്മ് …………… “” മനു പറഞ്ഞുകൊണ്ട് തലയൊക്കെ നല്ലപോലെ തുവർത്തിയിട്ടു ഒരു ഷർട്ട് എടുത്തു ദേഹത്തേക്ക് കയറ്റി.
“”എടാ മനുകുട്ടാ ………
ഷർട്ട് കൊള്ളാമല്ലോടാ ഇത് എന്നു വാങ്ങിയതാ….””
“”ഇതെനിക്ക് ആദി വാങ്ങി തന്നതാ…..
അമ്മ അച്ഛന്റെ ഒരു മുണ്ടു എടുത്തുതാ ഉടുക്കാൻ..””
“”മുണ്ടോ ……… ??
മുണ്ടൊക്കെ ഉടുക്കാറായോടെ ഇയാള്..””
“”രാവിലെ കളിയാക്കാതെ എടുത്തോണ്ട് വാ എന്റെ അനിത പെണ്ണെ.””
“”എടാ എടാ ……………… “” മുണ്ടൊക്കെ ഉടുത്തു സുന്ദരനായി പുറത്തേക്കിറങ്ങിയ മനു വണ്ടി സ്റ്റാർട്ട് ചെയ്തു.
“”പോയിട്ട് വരാംകെട്ടോ… “”
“”മ്മ്മ്മ് ചെല്ല് ചെല്ല്……
രണ്ടിന്റെയും കറക്കം ആരും അറിയില്ലെന്നു കരുതണ്ടാ കെട്ടോ.
പെണ്ണിനെ പെട്ടന്നു വീട്ടിൽ കൊണ്ട് വിട്ടോണം.””
“”ഓഹ് ഉത്തരവ്….”” മനു ചിരിച്ചുകൊണ്ട് നേരെ ആദിയുടെ വീട്ടിലേക്കു വിട്ടു.
“”എത്ര നേരം കൊണ്ട് വിളിക്കുന്നടാ നിന്നെ…
ഒന്നു ഫോൺ എടുത്തൂടെ..””
വണ്ടിയുടെ ഹോൺ അടികേട്ട് പുറത്തേക്കിറങ്ങി വന്ന ആദി അവനോടു ദേഷ്യപ്പെട്ടു.