“”എന്താണ് അമ്മയും മോളുംകൂടി ഒരു സംസാരം..??””
“”എന്റെ മോനുസ്സേ… ഇതുവരെയും കാണാത്ത കാര്യങ്ങളൊക്കെ കാണുമ്പോൾ ആരായാലും നോക്കി നിന്നുപോകില്ലേ.
നീ വന്നപ്പോൾ പനിയും മാറി ഉറക്കവും തീർന്നു….
ദേ ഇപ്പം അടുക്കളയിലും കയറി.””
“”ഞാൻ പറഞ്ഞതാ ആന്റി വന്നിട്ട് മതിയെന്ന്
അപ്പോൾ ജാഡ കാണിച്ചു കയറിയതാ.””
“”ഒന്നുപോയെടാ ജാഡയൊന്നുമല്ല…
നല്ല കിടുക്കച്ചി ജ്യൂസ് ആണ്.”” അവൾ രണ്ടു ഗ്ലാസ്സിലായി ഒഴിച്ച് രണ്ടുപേർക്കും നൽകി…
“”ഹ്മ്മ്മ് കൊള്ളാം…
അല്ലങ്കിലും ആന്റിയുടെ അല്ലെ മകള്.””
“”എന്നാലും നീ നേരിട്ട് അഭിനന്ദിക്കരുത് കെട്ടോ..””
“”ഇനി ഇവളെ മീൻകറി വയ്ക്കാനും കൂടിയൊന്നു പഠിപ്പിക്കണം ആന്റി………””
“”എന്തെന്തിനാടാ മോനുസ്സേ..?””
“”കുറച്ചു ദിവസം വീട്ടിൽ കൊണ്ട് നിർത്താനാണ്.. “”
മനു ചിരിച്ചുകൊണ്ട് പറഞ്ഞു.
“” ആന്റിക്കു സമ്മതം…
ഇപ്പഴേ കൊണ്ടുപോയ്‌ക്കോ..”” മൂന്നുപേരും പറഞ്ഞു ചിരിച്ചുകൊണ്ട് ജൂസൊക്കെ കുടിച്ചു.
“”അഹ് മോനെ… ഞാനൊരു കാര്യം പറയാനാ കേറി വന്നത്.””
“”എന്താ ആന്റി ……… ?? “”
“”അതുപിന്നെ അപ്പുറത്തെ റജിലയുടെ വീട്ടിൽ ഗ്യാസ് കൊണ്ട് വെച്ചിരിക്കുന്നു. അവൾക്കണെങ്കിൽ കണക്ട് ചെയ്യാനൊന്നും അറിയില്ല…””
“”അതിനെന്താ ആന്റി…
എനിക്കറിയാം ഞാൻ ചെയ്തുകൊടുക്കാം””
“”മ്മ്മ്മ്….”””