“”ആണോ …………?
ആണെങ്കിൽ ഞാൻ അതുംകൂടി സഹിച്ചുപോരേ..” രണ്ടുപേരും ബെഡിൽ നിന്നെഴുന്നേറ്റു അടച്ചിട്ട വാതിലും തുറന്നു പുറത്തേക്കിറങ്ങി….
“”അതൊക്കെയിരിക്കട്ടെ നിന്റെ ഐസ്ക്രീം പനി എങ്ങനെയുണ്ട് ഇപ്പം.””
“””ഹ്മ്മ്മ്മ്മ് ഇപ്പഴെങ്കിലും ചോദിച്ചാല്ലോ….
അതെങ്ങനാ വന്നുകയറിയാൽ പിന്നെ ജോലിതിരക്കല്ലേ ചക്കരയ്ക്ക്..””
“”ഹ്മ്മ്മ് പുച്ഛം.. പറയടി പുല്ലേ..?””
“”കുറവുണ്ടടാ… നീ ഇരിക്ക് ഞാൻ കുടിക്കാൻ എടുക്കാം…””
“”എന്തു കുടിക്കാൻ….
അതൊന്നും വേണ്ടാ ആന്റി വന്നിട്ട് തന്നോളും..””
“”മനസിലായി മോനെ….
നിനക്കെന്നെ വിശ്വാസം ഇല്ല അല്ലെ..””
“”അയ്യോ അതല്ലെടി….””
“”മതി മതി… മര്യാദയ്ക്ക് ഇവിടെ ഇരുന്നോ.?””
ആതിര പറഞ്ഞുകൊണ്ട് അടുക്കളയിലേക്കു കയറി.
“” എന്റമ്മേ ഇനി പുല്ലത്തി ഉപ്പിട്ട് കലക്കി തന്നാലും കുടിക്കാതിരിക്കാൻ പറ്റില്ലല്ലോ.””
മനു മനസ്സിൽ പറഞ്ഞുകൊണ്ട് അവിടെ ഇരുന്നു.
“”എന്താ ഈ കാണുന്നത് ………… ?
അടുക്കളയിലൊക്കെ കയറുമോ എന്റെ പുന്നാരമോള്.””
“”അതെന്താ എനിക്ക് അടുക്കളയിൽ കയറിക്കൂടെ അവനു ജ്യൂസ് ഉണ്ടാക്കുവാ ഞാൻ…””
“”ഉണ്ടാക്കിക്കോ ഉണ്ടാക്കിക്കോ….
അവസാനം ചെറുക്കന്റെ വയറിളക്കി കിടത്തിരുന്നാൽ മതി.. “”
തുണി കഴുകിയിട്ടു അടുക്കളയിലേക്കു കയറിയ ഇന്ദു ആതിരയുടെ പരിപാടികൾ കണ്ടുകൊണ്ടു പറഞ്ഞു.
“”അവനു മാത്രമല്ല അമ്മയ്ക്കും ഉണ്ട്.””
“””ഈശ്വരാ ………
എന്തായാലും മോള് അടുക്കളയിൽ ഒന്നു കയറിയാലോ..””