അനിതയുടെ ചേച്ചി അനഘയുടെ കോളേജ് ഫ്രണ്ടാണ് സ്നേഹ.. ഞാനും സ്നേഹയും അനഘയുമൊക്കെ ഒരേ പ്രായക്കാരണ്. കഴിഞ്ഞ ഉത്സവത്തിന് അവൾ ഇവിടെ വന്നിരുന്നു.. അന്നാണ് അവൾ എന്നെ ആദ്യമായി കാണുന്നത്… ഞാനും.. അന്ന് ഉത്സവത്തിന് വന്ന് തിരികെ കോട്ടയത്തേക്ക് പോകുന്നതിന് മുൻപ് അവൾ എന്നോട് പറഞ്ഞിരുന്നു അവൾക്ക് എന്നെ ഇഷ്ടമാണെന്ന്..
അവളുടെ ആ ഇഷ്ടത്തിന് ഞാൻ ‘അല്ല’ എന്ന് മറുപടി പറയുന്നതിന് മുൻപ്
“ഇപ്പൊ പറയണ്ട ആലോചിച്ച് അടുത്ത ഉത്സവത്തിന് ഞാൻ വരുമ്പോൾ പറഞ്ഞാൽ മതി”
എന്ന് സ്നേഹ എന്നോട് പറഞ്ഞു.. ഞാനും അതിന് മറുത്തൊന്നും പറയാൻ പോയില്ല..! ഒരുപക്ഷെ ഞാൻ പറയാൻ വന്നത് no ആണ് എന്ന് മനസ്സിലാക്കിയതുകൊണ്ട് ആവാം അവൾ അങ്ങനെ പറഞ്ഞത്..
/അവിടെ ചെന്ന് ഫോൺ വിളിച്ചാൽ ഞാൻ ഫോൺ എടുക്കണമെന്നും, മെസ്സേജ് അയച്ചാൽ റിപ്ലെ തരണമെന്നും പറഞ്ഞ് എന്റെ കയ്യിൽ നിന്നും നമ്പരും വാങ്ങിയാണ് അവൾ പോയത്..!!!/
ഫോൺ വിളിയിലൂടെയും മെസ്സേജ് അയക്കുന്നതിലൂടെയും പതിയെപ്പതിയെ ഒരു കെമിസ്ട്രി വർക്ഔട് ആക്കിയെടുക്കാം എന്ന അവളുടെ ക്ളീഷേ പ്ലാൻ..!!
അങ്ങനെ അവൾ തിരികെ കോട്ടയത്തേക്ക് പോയതിന് ശേഷം എന്നെ പലപ്പഴും വിളിക്കുകയും, മെസ്സേജ് അയക്കുകയും ചെയ്യുമായിരുന്നു.. ആ സമയങ്ങളിലൊന്നും സ്നേഹ ഒരിക്കൽ പോലും എന്റെ തീരുമാനം എന്താണെന്ന് ചോദിച്ചിരുന്നില്ല..! നേരിട്ട് കാണുമ്പോൾ ചോദിക്കാം എന്ന് കരുതിയിട്ടാവും..
വലിയ താല്പര്യം ഇല്ലെങ്കിലും ഞാനും ഇടക്ക് വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്യും.. “ഓരോ വട്ട്കേസ്” എന്ന് കരുതി ഞാൻ തള്ളികളഞ്ഞു..! പതിയെ സ്നേഹ എല്ലാം മറക്കും എന്ന് ഞാൻ കരുതി.. പക്ഷെ എനിക്ക് തെറ്റി..