അടിച്ച് സെറ്റായ അവനെ പാതി വിളിച്ചുണർത്തി അവന്റെ ഒരു കൈ എന്റെ തോളിൽ എടുത്തുവച്ച് ആളുകൾ നിൽക്കുന്നതിന്റെ ഇടയിലൂടെ ഞാൻ അവനേം താങ്ങി പിടിച്ച് നടന്നു… ബോധമില്ലാതെ എന്റെ തോളിൽ ചാരി കിടക്കുന്ന പ്രമോദിനേയും ചുമന്ന് വണ്ടിയുടെ അടുത്തെത്തിയ ഞാൻ അവനെ വണ്ടിയുടെ പിൻസീറ്റിൽ കയറ്റി കിടത്തിയ ശേഷം വണ്ടി സ്റ്റാർട്ട് ചെയ്തു..
ഉത്സവപറമ്പിൽ നിന്നും എടുത്ത വണ്ടി നേരെ വന്ന് നിന്നത് തൊട്ടടുത്തുള്ള ജംഗ്ഷനിലെ അമലാ ബാറിലായിരുന്നു.. വണ്ടി പാർക്കിങ് സൈഡിലേക്ക് ഒതുക്കി നിർത്തിയ ഞാൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയതും..
എന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞാൻ ചെറുതായിട്ടൊന്ന് ഞെട്ടി.
രണ്ട് കയ്യും മുകളിലേക്ക് ഉയർത്തി പിടിച്ച് കോട്ടുവയും ഇട്ടുകൊണ്ട് എന്നെ നോക്കി നിൽക്കുന്ന പ്രമോദ്..
ഒരു സംശയത്തോടെ വണ്ടിയുടെ പിൻസീറ്റിലേക്ക് ഒന്ന് എത്തി നോക്കിയ ഞാൻ വീണ്ടും അവന്റെ മുഖത്തേക്ക് നോക്കി..
“നമുക്ക് കേറാം..”
ഷർട്ടിന്റെ അഴിഞ്ഞുകിടന്ന രണ്ട് ബട്ടൺ ഇട്ടുകൊണ്ട് അവൻ എന്നോട് ചോദിച്ചു..
കള്ള മൈരേ…! അപ്പൊ ഇത്രേം നേരം നി ബോധം ഇല്ലാത്തതുപോലെ കിടന്ന് അഭിനയിക്കുവായിരുന്നു അല്ലെ..?
ഫ്രണ്ട് ഡോർ അടയ്ക്കുന്നതോടൊപ്പം ഞാൻ അവനോട് ചോദിച്ചു.
“എടാ സത്യായിട്ടും എനിക്ക് ബോധം ഇല്ലാരുന്നു.. ഇവിടെ വന്നപ്പഴ ഞാൻ ഒണന്നെ..!”
ആ പഴേ ആട്ടം ഇപ്പൊ ഇല്ലെങ്കിലും ചെറുതായിട്ട് അടിക്കൊണ്ടുതന്നെ അവൻ പറഞ്ഞു.
“ഇത്രേം നേരം ഓണരാതിരുന്ന നി കറക്റ്റ് ഇവിടെ വന്നപ്പൊ മാത്രം എങ്ങനാട ഒണന്നെ..? ചത്തുപോയ നിന്റെ തന്ത വന്ന് വിളിച്ചൊണത്തിയോ..?”