അത്രേം പറഞ്ഞ് നിർത്തിയ ഞാൻ എന്റെ കൈരണ്ടും പുറകിൽ കെട്ടി അക്കുവിന്റെ മുഖത്തേക്ക് നോക്കി നിന്നു.. ഞാൻ പറഞ്ഞത് കേട്ട് എന്റെ മുഖത്തേക്ക് തന്നെ കണ്ണെടുക്കാതെ നോക്കി നിന്ന അക്കു.
“അവസരവാദി”
അവൾ പറഞ്ഞത് കേട്ട് ഒന്ന് ചിരിച്ച ഞാൻ.
“വേണവെങ്കി മതി ഇല്ലേൽ ഞാൻ പോയേക്കാം..!”
എന്ന് പറഞ്ഞ് പോകുന്നതുപോലെ ഒരു ആക്ഷൻ കാണിച്ചതും രണ്ടുപേരും എന്നെ വട്ടം ചുറ്റിപിടിച്ചു..
“ഞാൻ തരാം..!”
എന്റെ കയ്യിൽ പിടിച്ച് നിർത്തികൊണ്ട് അക്കു സ്വല്പം ഉച്ചത്തിൽ പറഞ്ഞു..
“എന്ന താ… പെട്ടന്ന് താ”
ഒരു കള്ളചിരിയോടെ ഞാൻ അക്കുവിന് നേരെ കൈ നീട്ടി.. എന്റെ മുഖത്തേക്ക് തുറിച്ച് നോക്കികൊണ്ടുതന്നെ അവളുടെ ഫോണിന്റെ പൗച് ഊരി മാറ്റി അതിൽ നിന്നും രണ്ട് 500ന്റെ നൊട്ടെടുത്ത് എന്റെ കയ്യിൽ തന്നു..
“അപ്പൊ എങ്ങനാ..? ഇപ്പൊ പോണോ അതോ സ്വല്പംകൂടെ കഴിഞ്ഞ് പോയാൽ മതിയോ..?”
പൈസ കയ്യിൽ കിട്ടിയതും ഞാൻ അക്കൂനോട് ചോദിച്ചു..
“ഇപ്പൊ തന്നെ പോണം..! വ നമുക്ക് അനിതേടെ വീട്ടിലേക്ക് പോകാം.. എല്ലാരും അവിടെ ഉണ്ട്..”
അക്കു പറഞ്ഞ് നിർത്തിയതും.
“എന്ന നിങ്ങളൊരു കാര്യം ചെയ്.. നേരെ ഉത്സവ പറമ്പിലേക്ക് വിട്ടൊ..! ഞാൻ നമ്മുടെ പ്രമോദിനെ വീട്ടിൽ ആക്കിയേച്ച് തിരികെ വന്ന് നമുക്ക് ഒരുമിച്ച് അങ്ങോട്ട് പോകാം.”
അത്രേം പറഞ്ഞ് ഞാനും അക്കുവും ലക്ഷ്മിയും നേരെ ഉത്സവ പറമ്പിലേക്ക് നടന്നു. അവരെ ഞാൻ എന്റെ അമ്മയുടെ അടുത്തേക്ക് പറഞ്ഞയച്ചശേഷം ഞാൻ നേരെ കമ്മറ്റി ഓഫിസിന്റെ അടുത്തേക്ക് നടന്നു.. അവിടെ ചെന്നപ്പോൾ കമ്മറ്റി ഓഫീസിന്റെ പടിക്കെട്ടിൽ ചുരുണ്ടുകൂടി കിടന്ന് ഉറങ്ങുകയായിരുന്നു നമ്മുടെ പ്രമോദ്..