“ഉമ്മ നിന്റെ അച്ഛൻ സന്തോഷിന് കൊണ്ടുപോയി കൊടുക്കടി..”
എന്റെ ആ കലിപ്പിനിടയിലും പല്ല് മുപ്പത്തിരണ്ടും കാണിച്ച് നിൽക്കുന്ന ലക്ഷ്മിയോട് ഞാൻ പറഞ്ഞു.. അത് കേട്ട് അവൾ വീണ്ടും പല്ല് കാണിക്കാൻ തുടങ്ങി..
“നി ഒന്ന് മിണ്ടാതിരിക്ക് പെണ്ണെ”
അക്കു ലക്ഷ്മിയുടെ ചുമലിൽ പതിയെ ഒന്ന് തള്ളികൊണ്ട് പറഞ്ഞശേഷം അക്കു വീണ്ടും എന്റെ നേരെ തിരിഞ്ഞു.
“അപ്പൂസെ പ്ലീസ്ടാ അപ്പൂസെ.. ഞാൻ അവർക്ക് വാക്ക് കൊടുത്തുപോയട പ്ലീസ് അപ്പൂസെ..”
അക്കു വീണ്ടും എന്റെ കയ്യിൽ പിടിച്ച് കെഞ്ചൻ തുടങ്ങി..!
“നി എന്തൊക്കെ പറഞ്ഞാലും പറ്റില്ല അക്കു..! നി എത്ര ചോദിച്ചാലും ഇതുതന്നെയാകും എന്റെ മറുപടി..! അല്ലെങ്കിൽ വണ്ടിയുള്ള വേറെ ആരെയെങ്കിലും വിളി..! അതുമല്ലെങ്കിൽ അവരോട് പറ നാളെ പോകാമെന്ന്..! ഈ രാത്രിയിൽ തന്നെ അവർക്ക് തിരിച്ച് പോകാനായിരുന്നെങ്കിൽ പിന്നെ എന്തോ ഒണ്ടാക്കാന എല്ലാങ്കൂടെ ഇങ്ങോട്ട് കെട്ടി എഴുന്നള്ളിയെ..!”
രണ്ടുപേരെയും നോക്കി ദേഷ്യത്തോടെ ഞാൻ പറഞ്ഞു നിർത്തി.. എന്റെ സംസാരത്തിന് കനം കൂടുന്നുണ്ടെന്ന് അക്കുവിനും ലക്ഷ്മിക്കും മനസ്സിലായി..
എന്റെ അപ്പൂസെ ഞാൻ അതൊക്കെ അവരോട് പറഞ്ഞ് നോക്കി..! അവർക്ക് ഇന്നുതന്നെ വീട്ടിൽ പോണവെന്ന് പറഞ്ഞു..! മാത്രമല്ല എല്ലാം വിശ്വസിച്ച് നാലഞ്ച് പെണ്ണുങ്ങളെ അങ്ങനെ ആരുടെയെങ്കിലും കൂടെ പറഞ്ഞ് വിടാൻ പറ്റുവൊ..? അതും ഈ രാത്രിയിൽ..? ഈ നാട്ടിൽ.. അല്ലെങ്കിൽ ഈ ജില്ലയിൽ.. അപ്പൂസിനെ വിശ്വസിക്കുന്നത്രേം മാറ്റ് ആരെയെങ്കിലും ഞങ്ങൾക്ക് വിശ്വസിക്കാൻ പറ്റുവൊ..?”