കൂടെ നിന്നവൻ കുണ്ടിക്ക് താപ്പുവെക്കൂന്ന് ഞാൻ ഒരിക്കൽപോലും വിചാരിച്ചിരുന്നില്ല…!
വണ്ടി ചീറിച്ഛ് വിടുമ്പോ വിഡിയോയിൽ കണ്ടതായിരുന്നു എന്റെയുള്ളിൽ മുഴുവനും…!
“” ആ മൈരനോട് ഞാൻ പറഞ്ഞതാ അവളെയായ്യിട്ട് വള്ളിപ്പിടിക്കല്ലേന്ന്…! അവൻ കേട്ടില്ല…! “” കുടിച്ഛ് ബോധമില്ലാതെ ഹോസ്റ്റലിൽ ആദർശ് തുപ്പിയ വാക്കുകൾ…! അതിന് ശേഷം അവൻ പറഞ്ഞത് എനിക്ക് അവന്റെ വായീന്ന് തന്നെ കേക്കണായിരുന്നു…!
ഉള്ളിലെ ദേഷ്യമെല്ലാം ആക്‌സിലേറ്ററിൽ തീർത്തതോണ്ട് മുക്കാമണിക്കൂറിനുള്ളിൽ ഞാൻ കോളേജിലെത്തി…!
കോളേജിലെ പരിപാടിയോട് അനുബന്ധിച്ഛ് പുറത്ത് കൂടി നിന്നവരെ മൈന്റാക്കാതെ ഞാൻ കാറും പാർക്ക് ചെയ്ത് പുറത്തിറങ്ങി…! അവർടെയെല്ലാം നോട്ടം എന്നിൽ തന്നെയായിരുന്നു…!
ഉടുത്ത മുണ്ട് മടക്കിക്കുത്തി ഫോണെടുത്ത് ഞാൻ യദുവിനെ വിളിച്ചു…!
“” അവനെവടെ…? “” അത് ചോദിക്കുമ്പോ എന്റെ ശബ്ദം ഉറച്ചതായിരുന്നു…!
“” ബോയ്സിന്റെ ബാത്റൂമിൽ…! “” അത് കേട്ടതും ഞാൻ ഫോൺ കട്ടാക്കി…! വേറൊന്നും മനസ്സിലുണ്ടായിരുന്നില്ല…! അവനെ കൈയിൽ കിട്ടണം…! അത്രമാത്രം…!
സ്റ്റേജിൽനിന്ന് വലിയ ശബ്ദത്തിൽ പാട്ട് കേക്കാം…! അവൻ പറഞ്ഞതനുസരിച്ഛ് ഞാൻ നേരെ ബാത്‌റൂമിലേക്ക് നടന്നു…! സംഭമെല്ലാം അറിഞ്ഞിട്ടാണോന്ന് അറിയില്ല, പോവുന്നവഴിയിൽ ഒരുപാട് പേര് കൂടിനിൽപുണ്ട്…! എന്റെ വരവ്വ് കണ്ട അവർ എനിക്ക് വഴിതരാനെന്നോണം മുന്നിൽ നിന്ന് മാറിക്കൊണ്ടിരുന്നു…!