എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ തന്നെ ഞാൻ ഇട്ടുകൊടുത്ത പന്തിൽ വിച്ചു വല കുലുക്കി…!
തുടരെ തുടരേയുള്ള ഞങ്ങടെ മുന്നേറ്റത്തിൽ എ വി എമ്മിന്റെ പ്രതിരോധം അപ്പാടെ പൊളിഞ്ഞു…! അതിന് പുറമെ അവരെ പാസ്സീട്ട് പാസ്സീട്ട് ഞങ്ങള് വെറുപ്പിക്കാനും തുടങ്ങീരുന്നു…!
എക്സ്ട്രാ ടൈമായ മുപ്പത് മിനിറ്റിന്റെ അവസാനം കാത്തിരുന്ന വിജയം ഞങ്ങളെ തേടിയെത്തി…!
മൂന്നേ രണ്ടിന് ശക്തരായ എ വി എമ്മിനെ തകർത്തെറിഞ്ഞ് ഈ കൊല്ലത്തെ കിരീടം ഞങ്ങൾ സ്വന്തമാക്കിയിരിക്കുന്നു…!
ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെ യദുവും ഹരിയുംകൂടിയെന്നെ പൊക്കിയെടുത്തു…!
ഗാലറിയിൽ നിന്നല്ലാവരും ഗ്രൗണ്ടിലേക്കിറങ്ങി കോളേജിന്റെ വലിയൊരു ഫ്ലാഗ് വീശാൻ തുടങ്ങി…! അയിന്റെടക്ക് ഇദ്ദേവടന്ന് ഒപ്പിച്ചാവോ…?
യദുവും ഹരിയും എന്നെപോക്കി ഡഗ് ഔട്ടിലേക്ക് നടന്നു…! അവിടെ എത്തിയതും സുരേഷ് സർ എന്നെ താഴെ ഇറക്കിച്ച ശേഷം മുറുക്കെ കെട്ടിപിടിച്ചു…!
അതിൽ നിന്ന് ഇങ്ങേര് ഈ വിജയം എത്രത്തോളം ആഗ്രഹിച്ചിരുന്നൂന്ന് എനിക്ക് മനസ്സിലായി…!
കുറച്ച് നേരം അങ്ങനെ തന്നെ നിന്ന് അങ്ങേര് എന്നിൽ നിന്നും വിട്ടകന്നു…! ശേഷം,
“” ഈ എ വി എമ്മിന്റെ കോച്ച് എന്റെ അനിയനാണ്…! അവന്റെ മുന്നിലെങ്ങാനും തോറ്റിരുന്നേൽ പിന്നെനിക്ക് മനസ്സമാധാനായിട്ട് വീട്ടീ പോവാൻ പറ്റില്ലായിരുന്നു…! “” ന്നും പറഞ്ഞെന്റെ തോളിൽ തട്ടിയതും ഞാനങ്ങേരേം സൈഡിൽ നിന്ന കിരണിനേം മാറി മാറി നോക്കി…!