“” ആ ഇങ്ങ് പോര്…! “” ഒരുക്കോട്ടുവായെടുത്ത് ഞാനവന് മറുപടികൊടുത്തു…!
അവനെ കോളേജിലാക്കാൻ പോവുമ്പോ ഞാൻ നിശബ്ദനായിരുന്നു…! അവനും…! കാരണം ഞാൻ കോളേജിൽ ചെല്ലാത്തത് ഇവനൊന്നും അത്ര പിടിച്ചിട്ടില്ല…! അതിന്റൊരു ചൊരുക്കുണ്ട്…! എന്നാൽ എന്താന്നറിയില്ല, ഇത്തവണ അവൻ തൊള്ളതുറന്നു…!
“” നീ കളികാണാൻ വരണില്ലാന്ന് ഒറപ്പാണോ…? “” ഇന്നാണ് ഞങ്ങടെ യൂണിവേഴ്സിറ്റി ഫുട്ബോൾ ടൂർണമെന്റ്…! ഇപ്രാവിശ്യം നമ്മടെ കോളേജിൽ വച്ചിട്ടാണ് കളി…!
“” ഇല്ലടാ…! എനിക്കൊരു സ്ഥലം വരെ പോവാണ്ട്…! “” അതിന് മറുപടിയെന്നോണം അവനൊന്ന് നീട്ടിമൂളി…! കോളേജിൽ ചെന്ന് കളികാണണന്നൊക്കെ എനിക്കും ആഗ്രഹണ്ട്…! എന്നാലും വേണ്ട…!
അവനെ കോളേജിലാക്കി നേരെ ചെന്നത് ഗുരുവായൂർ അമ്പലത്തിലേക്കാണ്…! ഞാൻ അത്രക്ക് വലിയ ഈശ്വര വിശ്വസിയൊന്നും അല്ല…! പക്ഷെ എന്താന്നറിയില്ല, ഇവടെ വരുമ്പോ മനസ്സിനൊരു ആശ്വാസം…!
ഇന്ന് ഇവടെ എന്തോ ഡാൻസൊക്കെയുണ്ട്…! ഇനി വല്ല അരങ്ങേറ്റം വല്ലോം ആവോ…? ഡാൻസിന്റെ എബിസിഡി പോലുമറിയാത്ത ഞാൻ സ്റ്റേജില് നിന്ന് കളിക്കുന്ന ഓരോ പിള്ളാർക്കും മാർക്കിടാൻ തുടങ്ങി…!
ഉച്ചക്കൊരു രണ്ടുമണിവരെ അതേ ഇരുത്തായിരുന്നു ഞാൻ…! പതിവിലും വിഭരീതമായി ഇന്നെന്തോ ഒരു വെശപ്പ്…! അതോടെ താൽകാലികമായി പിള്ളാർക്ക് മാർക്കിടുന്നത് നിർത്തി ഞാൻ അടുത്തുതന്നെയുള്ളൊരു വെജ് ഹോട്ടലിൽ കേറി ചോറ് കഴിച്ചിറങ്ങി…!
ഇനീ ഡാൻസ്കാണാൻ പോണോ അതോ വേറെ വല്ലോടത്തും പോണോന്ന് അലോയ്ച്ഛ് നിക്കുമ്പഴാണ് ഒരു കാള് വരുന്നത്…! പ്രതീക്ഷിച്ചപോലെ വിച്ചുവാണ്…! ഫോണെടുത്ത വഴിക്കെ ഞാൻ,