അന്നവിടുന്ന് വീട്ടിലെത്തുന്നതുവരെ എന്റെ മനസ്സ് ശൂന്യമായിരുന്നു…! ഉള്ളിലാരോ ഒന്നുംവേണ്ടിയിരുന്നില്ലാന്ന് മന്ത്രിക്കുന്നത് പോലെ…!
അഭിറാമെന്ന ഞാൻ ഒരു പെണ്ണിന്റെമുന്നിൽ തോറ്റുപോയോ…? സാധാരണ എന്തെലൊരു വഴിപറഞ്ഞുതരാറൊള്ള മനസ്സുപോലും കൈമലർത്തി…!
അന്ന് രാത്രിയും ഞാൻ വെറും വയറ്റിലാണ് കെടന്നത്…! ഭക്ഷണം കഴിക്കാനാണെൽ ആരും വിളിക്കേം ചെയ്തില്ല…! ഒരു കഴപ്പന് വെച്ചുണ്ടാക്കിത്തരാൻ അവർക്ക് മടികാണും…!
അതിന്റെ പിറ്റേന്നുള്ള രണ്ടു ദിവസോം സമാന രീതിയിൽ കടന്നുപോയി…! ക്ലാസ്സില് വരുന്ന ടീച്ചർമാർ പോലും ഇടക്കൊരോന്ന് കുത്തി കുത്തി പറയാനും തുടങ്ങിയതോടെ ഇനി കോളേജിലേക്കുള്ള വരവ് തന്നെ നിർത്തിയാലോന്നുള്ള ചിന്തയായി മനസ്സുമുഴുവൻ…!
പിന്നീടുള്ള നാലഞ്ചു ദിവസം ഞാൻ ക്ലാസ്സിനൊന്നും പോയില്ല…! ഇനിയങ്ങോട്ട് പോണ്ടാന്നാണ് തീരുമാനം…! വീട്ടിലാരും ഇപ്പോ മൈൻഡ് ചെയാത്തൊണ്ട് ആരും മൊടക്ക് പറയാൻ സാധ്യതയില്ല…!
അങ്ങനെയൊരു ദിവസം രാവിലെ എനിക്കൊരു കാള് വന്നു…! ഒറക്കിത്തിലായിരുന്ന ഞാൻ ഞെട്ടിയെഴുന്നേറ്റ് നോക്കുമ്പോ വിച്ചുവാണ്…!
“” നിനക്ക് വണ്ടിവേണ്ടേ…? “” കോളേജിൽ പോവണെന് മുന്നേയാണ് അവൻ വിളിച്ചത്…! ഒറക്കപിച്ചിലായിരുന്ന എനിക്ക് ആദ്യമൊന്നും കത്തീലെങ്കിലും പിന്നെ മണിയടിച്ചു…!
ഇന്ന് അവന്റെ ബൈക്കെനിക്ക് വേണംന്ന് ഞാൻ അവനോട് പറഞ്ഞായിരുന്നു…! പ്രേത്യേകിച്ചായിട്ട് എനിക്കെങ്ങോട്ടും പോവാനില്ലേലും ചുമ്മാ കറങ്ങാൻ വേണ്ടി ചോദിച്ചതാണ്…! അതോണ്ട് അവനെ കോളേജിലാക്കി ബൈക്ക് ഞാനെടുക്കൂന്ന് പറഞ്ഞിരുന്നു…!