വരണം…
‘വർഷ ചേച്ചി എന്നെ കാറിൽ കൊണ്ടുപോകും ബാംഗ്ലൂരിൽ…
ഞാൻ പറഞ്ഞു വരാം നാളെ രാവിലെ തന്നെ വരാം….
എന്നിട്ട് കുറച്ചു നേരം കൂടെ ഫോൺ സംഭാഷണം കഴിഞ്ഞിട്ട് നമ്മൾ
ഫോൺ കട്ട് ചെയ്തു…
എനിക്ക് പിന്നെ ഉറങ്ങാൻ നേരം പറ്റിയില്ല…
ഞാൻ മനസ്സിൽ വിചാരിച്ച് കുറച്ച് ക്ഷമയോടെ കാത്തിരിക്കാം…
അപ്പോൾ എല്ലാം പതിയെ പതിയെ കിട്ടുമെന്ന് ഞാൻ എവിടെയോ
വായിച്ചു കേട്ടിട്ടുണ്ട്….
ആ ഒരു വിശ്വാസത്തിൽ ഞാൻ എപ്പോഴോ കിടന്നുറങ്ങി….
അടുത്തദിവസം രാവിലെ തന്നെ ഞാൻ ചാടി എണീറ്റ് പെട്ടെന്ന് ഒരുങ്ങി
അമ്മയോട് ഞാൻ പറഞ്ഞു…
അമ്മേ ഇന്നാണ് അർച്ചന ബാംഗ്ലൂരിൽ പോകുന്നത്…
ഞാൻ അവളുടെ വീട്ടിലേക്ക് പോയിട്ട് വരാം…
അപ്പോൾ അമ്മ എന്റെ കയ്യിൽ ഒരു പൊതി തന്നു വിട്ടു പറഞ്ഞു
അവൾക്ക് കൊടുക്കു കുറച്ച് ചോക്ലേറ്റ് ആണ്…
അമ്മയ്ക്ക് ഒരു ഹഗ് കൊടുത്തു ശരിയമ്മ ഞാൻ പോയിട്ട് വരാം…
വീട്ടിൽ നിന്ന് ഇറങ്ങി പറന്നു തന്നെ അർച്ചനയുടെ വീട്ടിലോട്ട് എത്തി….
അവിടെ വർഷ ചേച്ചി എല്ലാവരും നിൽക്കുന്നു….
അർച്ചനയെ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ്…
ഞാൻ വന്ന ഉടനെ തന്നെ അമ്മ എനിക്ക് തന്നു വിട്ട ചോക്ലേറ്റ് അർച്ചനയ്ക്ക്
കൊടുത്തു…
‘അർച്ചന താങ്ക്സ് പറഞ്ഞു…
‘എന്നിട്ട് വർഷ ചേച്ചി പറഞ്ഞു..
‘എടാ വിക്കി നിന്റെ ഓഫീസ് ഒരു അഞ്ചു ദിവസത്തിനകത്ത്
റെഡിയാകും അതുവരെ ഒന്ന് വെയിറ്റ് ചെയ്യ് കേട്ടോ ഞാൻ വിളിക്കാം…
‘മോളെ അർച്ചന വേഗം പോകാം വരൂ….
ഞാൻ പത്മയുടെ മുഖത്ത് ശ്രദ്ധിച്ചു…
മകൾ പോകുന്നതിന്റെ വിഷമം ഒരുപാടുണ്ട്..