കുറച്ച് ആശ്വാസം കിട്ടി…
എന്നിട്ട് ഞാനെന്റെ ഫോൺ എടുത്തു നോക്കി…
ദൈവമേ ഒരു നൂറ് മിസ്കോൾ…
ഇതാര് ഇത്രയും മിസ്കോൾ ചെയ്യാൻ എന്ന് നോക്കിയപ്പോൾ അത്
പത്മയായിരുന്നു…
എന്റെ മനസ്സിൽ തോന്നി ഇനി വിളിച്ചിട്ട് അടുത്ത പ്രശ്നത്തിന് ആണോ ..
ഞാൻ അപ്പോഴേക്കും വാട്സ്ആപ്പ് തുറന്നു നോക്കിയപ്പോൾ പത്മയുടെ
സോറി കിടക്കുന്നത് കണ്ടു…
മനസ്സിൽ ഒരു ആശ്വാസമാണ് വന്നത് ,പ്രശ്നത്തിൽ ആയിരിക്കില്ല ..
എന്നാലും പത്മ കാണിച്ചത് ഇപ്പോഴും എനിക്ക് ഒരു വിങ്ങൽ ഉണ്ട്…
പത്മയുടെ ഭാഗത്തുനിന്ന് എന്താണ് പറയാനുള്ളതെന്ന് കേൾക്കാനും
ഞാൻ തയ്യാറാണ്…
ഇതേസമയം അർച്ചനയുടെ വീട്ടിൽ…
അർച്ചന രാവിലെ എണീറ്റു നോക്കിയപ്പോൾ പനി എല്ലാം കുറവുണ്ട്..
ആ ഒരു സന്തോഷത്തിൽ താഴെയിറങ്ങി അമ്മയെ കാണാൻ പോയി…
വാതിൽ തുറന്നു നോക്കിയപ്പോൾ പത്മകത്ത് കിടക്കുന്നുണ്ട്….
അർച്ചന പോയി പത്മയെ വിളിച്ചുണർത്തി..
അമ്മേ എന്തൊരു ഉറക്കമാണ് സമയം എത്ര ആയി എന്ന് അറിയാമോ…
എണീറ്റ് വാ അമ്മേ…
അപ്പോഴാണ് ഉറക്കം എണീറ്റത് പത്മ….
ഞാൻ വരാം മോളെ…
ശേഷം അർച്ചന അടുക്കളയിലേക്ക് പോയി…
പത്മ അപ്പോഴാണ് ഒരു കാര്യം ആലോചിച്ചത്…
അയ്യോ ഇന്നലെ വിക്കിയെ വിളിച്ചിട്ട് കിട്ടിയില്ലല്ലോ…
പത്മ വാട്സാപ്പിൽ എടുത്തുനോക്കി റിപ്ലൈ ഇല്ല..
അതും കൂടെ കണ്ടതും പത്മയ്ക്ക് ഇരട്ടി ഹാർട്ടറ്റാക്ക് വന്നു…
മനസ്സിൽ കണക്കുകൂട്ടി ദൈവമേ ഇനി അവൻ എന്തെങ്കിലും കടുംകൈ
ചെയ്തു കാണുമോ…
അവനെ ഒന്ന് കാണാതെ എനിക്ക് സമാധാനം വരുന്നില്ല…
ഇന്നലെ ചെയ്തത് ഒരു വലിയ തെറ്റായിപ്പോയല്ലോ അങ്ങനെ