ചേച്ചിയുടെ ശിക്ഷണത്തിൽ [കുക്കു]

Posted by

ചേച്ചിയുടെ ശിക്ഷണത്തിൽ

Chechiyude Shikhanathil | Author : Kukku


“അയ്യോ തല്ലല്ലേ ഹാ അമ്മേ … എൻ്റെ പൊന്നു ചേച്ചിയല്ലേ … തല്ലല്ലെ ഹാ ഹമ്മേ ..”

” നീ കോളേജ് വിട്ടാൽ നേരെ വീട്ടിലേക്ക് വരണം എന്ന് ഞാൻ പറഞ്ഞിട്ടില്ലേടാ ? ”

” ആ പറഞ്ഞട്ടുള്ളതാ ഹാ പറഞ്ഞിട്ടുള്ളതാ ഹാ അമ്മേ … ചേച്ചി എന്നെ തല്ലല്ലെ … അയ്യോ …

” കണ്ട തെണ്ടി ചെക്കൻമാർക്ക് ഒപ്പം സിനിമായ്ക്ക് പോയല്ലെടാ നീ ? നീ എന്ത് വിചാരിച്ചടാ? ? …. ഞാൻ അറിയത്തില്ലന്ന് കരുതിയോടാ നീ ? മ് മ് ”

” ഇനി ആവർത്തിക്കില്ല ചേച്ചി … ഹാ ചേച്ചിയാണെ ഇനി ആവർത്തിക്കില്ല ഹാ ..”

എൻ്റെ കരച്ചിൽ കേട്ട് അമ്മ അംബിക വന്ന് ചേച്ചിയെ തടഞ്ഞ് നോക്കി…

പക്ഷേ ഫലമുണ്ടായില്ല .

” ദേ തള്ളേ നിങ്ങൾക്കും കിട്ടും അങ്ങ് മാറി നിന്നില്ലെങ്കിൽ ഹാ പറഞ്ഞേക്കാം…”

” കൊച്ചിനെ തല്ലി കൊല്ലാതെടി പെണ്ണേ . ഹോ ”

” അമ്മയാ ഈ ചെറുക്കനെ വശളാക്കുന്നത് ”

രണ്ട് വടി ഒടിഞ്ഞ ശേഷം ഒടിയാറായ മൂന്നാമത്തെ വടി എറിഞ്ഞ് കളഞ്ഞ് കലി തുള്ളിക്കൊണ്ട് മുടിയും പിറകിൽ കെട്ടി വെച്ച് എൻ്റെ ചേച്ചിയായ അപ്പു ചേച്ചി എന്ന് ഞാൻ വിളിക്കുന്ന അപർണ പിറുപിറുത്തു കൊണ്ട് വീട്ടിലേക്ക് കയറി പോയി .

ചേച്ചി +2 പഠിക്കുന്ന സമയത്ത് ഞങ്ങളുടെ അച്ചൻ അറ്റാക്ക് വന്ന് മരിച്ചതാണ് .

അച്ചന് കുടിയും വലിയും ഒഴിഞ്ഞിട്ട് നേരമുണ്ടായിരുന്നില്ല .

പിന്നെ എങ്ങനെ നേരത്തെ പോകാതിരിക്കും ? ?

അച്ചൻ വിട്ട് പിരിയുന്ന സമയം എനിക്ക് നാലോ അഞ്ചോ വയസ് മാത്രം പ്രായം ‘

ചേച്ചി അന്ന് പ്രീഡിഗ്രി നല്ല ഗ്രേഡോടു കൂടി ജയിച്ചിട്ടും പഠിത്തം നിർത്തി തോർത്ത് ഫാക്ടറിയിൽ ജോലിക്കിറങ്ങി .

Leave a Reply

Your email address will not be published. Required fields are marked *