“വയസ്സായി കഴിഞ്ഞാൽ പിന്നെ ഇടയ്ക്കു നമ്മുക്ക് മനസ്സമാധാനം വേണ്ടി വരും , ഇല്ലേ ?”, അദ്ദേഹം ഒരു കണ്ണിറുക്കിലൂടെ പറഞ്ഞു.
“വളരെ ശരിയാണ്, സർ ” , ഞാനും കണ്ണിറുക്കി, വൻ ചിരിയോടെ ചായ കുടിച്ചു.
“എനിക്ക് താങ്കളെ ഇഷ്ടമായി, ബിസിനെസ്സ് പ്രൊപോസൽ പേപ്പർ കൽ എനിക്ക് അയച്ചു തരിക, ഞാൻ തീർച്ചയായും സഹകരിക്കും “, അദ്ദേഹം ഉറപ്പു തന്നു.
“ചോദിയ്ക്കാൻ വിട്ടു പോയി , താങ്കൾ —– ഹോട്ടൽ ൽ എന്തിനാ താമസിക്കുന്നെ ? ഇവിടെ അടുത്ത് എന്റെ ഫാം ഹൌസ് ഉണ്ട് , താങ്കൾക്കു ബുദ്ധിമുട്ടാവില്ലെങ്കിൽ അവിടെ നിൽക്കാം ….വേണമെങ്കിൽ ശനിയാഴ്ചക്ക് തിരിച്ചു പോകാം. ഞാൻ ആകെ ഒറ്റയ്ക്കാണ് ……നമുക്ക് ഒന്ന് കൂടാം …എന്തെ ?”, പാണ്ഡെ ജി യുടെ ഊഷ്മളമായ ഓഫർ !
ഒന്ന് നന്നായി ഉറങ്ങിയാൽ കൊള്ളാം എന്ന ചിന്തയിൽ നിൽക്കുന്ന ഞാൻ രണ്ടാമതൊന്നു ആലോചിച്ചില്ല . “ജയ്സെ ആപ് കി ഇച്ഛ”, ഞാൻ സമ്മതം മൂളി.
അദ്ദേഹത്തോട് വിട പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി . ചെന്നൈ ഓഫീസിലേക്ക് കാര്യങ്ങൾ വിളിച്ചു പറഞ്ഞു . തിങ്കളാഴ്ചയോട് തിരിച്ചു ഞാൻ വരും എന്നും ശട്ടം കെട്ടി. ബിസിനെസ്സ് ഉറപ്പിച്ചത് കൊണ്ട് ബോസ് അധികം ചോദിക്കാൻ നിന്നില്ല …..അങ്ങോരും ഓക്കേ പറഞ്ഞു.
നേരത്തെ ശട്ടം കെട്ടിയ പോലെ, ഒരു രണ്ടു മണിയോടെ ഒരു ലെക്സസ് കാര് വരുന്നു, എന്റെ രണ്ടു പെട്ടികളും എടുത്തു ഡിക്കിയിൽ വെക്കുന്നു , പിന്നിലെ സീറ്റ് ലേക്ക് ആനയിച്ചിരുത്തുന്നു. പാണ്ഡെ ജി യും ഞാനും യാത്ര തുടർന്നു. ഇടയ്ക്കിടയ്ക്ക് വർത്തമാനം പറയുമ്പോ അദ്ദേഹം കൈ എടുത്തു എന്റെ തുടയിൽ വെച്ചാണ് സംസാരിച്ച കൊണ്ടിരുന്നത്…..