“എന്താടാ മാത്തൂ… നിന്റ ഒച്ചയടച്ചോ..?”
കർത്താവേ ഇത്…. ഇത്… ഇത് ടോണിച്ചനാണോ… ?
അവൻ ഫോണിലേക്കും, നാൻസിയുടെ മുഖത്തേക്കും മാറിമാറി തുറിച്ച് നോക്കി.
“എന്താടാ നീ പേടിച്ചോ… ? സംസാരിക്കെടാ…”
നാൻസി പറഞ്ഞു.
“ഹലോ…ടോ…ടോ…ടോണിച്ചാ…”
വിറയലോടെ അവൻ വിളിച്ചു.
“നിനക്ക് മനസിലായല്ലേടാ കള്ളാ…
നിന്റെ തലവേദനയൊക്കെ മാറിയോടാ.?
അതും പറഞ്ഞല്ലേ നീ നേരത്തേ മുങ്ങിയത്… “
മാത്തുക്കുട്ടിക്ക് എന്താണ് പറയേണ്ടതെന്ന് മനസിലായില്ല. അവനൊട്ടുംപ്രതീക്ഷിക്കാത്ത ആളാണിത്.
എന്നാലും ഇതെങ്ങിനെ… ?
ടോണിച്ചൻ ഇവിടെയെത്തിയിട്ട് കുറച്ച് ദിവസങ്ങളല്ലേ ആയിട്ടുള്ളൂ…? അതിനിടക്ക് ഇതെങ്ങിനെ… ?
“എന്താടാ.. നിനക്കൊന്നും പറയാനില്ലേ….? എന്റെ മാത്തുക്കുട്ടീ…
എന്നോട് പറഞ്ഞിട്ടാ ഇന്നവര് നിന്നെയങ്ങോട്ട് വിളിച്ചത്… ഇന്നലെ ഞാനായിരുന്നു അവിടെ… ഇന്ന് നിന്നെ വിളിക്കാൻ ഞാനാടാ അവരോട് പറഞ്ഞത്….
ശരി… ഇനി നിനക്കെന്തേലും അറിയണേൽ നാൻസിയോട് ചോദിച്ചാ മതി… അവള് പറയും… വല്ലാതെ ഉറക്കൊഴിക്കണ്ട… രാവിലെ ടൗണിൽ പോകേണ്ടതല്ലേ… കഴിഞ്ഞെങ്കിൽ വേഗം വിട്ടോ… അല്ലേൽ അവരുറക്കില്ലെടാ…”
ഉറക്കെ ചിരിച്ചു കൊണ്ട് ടോണി ഫോൺ കട്ടാക്കി.
നാൻസി മാത്തുക്കുട്ടിയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങിമേശപ്പുറത്തേക്ക് വെച്ചു.
“ഇപ്പോ മനസിലായോടാ,ആളാരാണെന്ന്..?’’
പറ്റിച്ചേ എന്നൊരു ചിരിയോടെ നാൻസി ചോദിച്ചു.
അവനിപ്പഴും വിശ്വാസം വരാതെ നാൻസിയേയും,സൗമ്യയേയും മാറിമാറി നോക്കി.
“നീ തുറിച്ച് നോക്കണ്ടടാ ഉണ്ണീ… നിനക്ക് വേണ്ടി വിരിച്ച വലയായിരുന്നു… അതിലാദ്യം കുടുങ്ങിയത് ടോണിച്ചനാണെന്ന് മാത്രം…”