അത് കേട്ട് മാത്തു മണ്ടനെ പോലെ ചിരിച്ചു.
“എന്നാലും ഇത് കുറച്ച് കടുപ്പം തന്നെ മാത്തുക്കുട്ടീ… ഞങ്ങളിതിന് മുൻപ് കളിച്ചായാൾ ഇങ്ങിനെയൊന്നും ചെയ്തിട്ടില്ല..അയാളൊരു പാവമായിരുന്നു…”
“നീ കുറേ നേരമായല്ലോ അവനെ പറ്റി പറയുന്നു… ആരാടീ അവൻ… ?
ഞാനും കൂടൊന്ന് അറിയട്ടെ…”
നാൻസി, സൗമ്യയെ നോക്കി ഒന്ന് കണ്ണിറുക്കി. പിന്നെ മേശപ്പുറത്ത് വെച്ച അവളുടെ മൊബൈലെടുത്തു.
“ആളെ പറയില്ല… ഞാൻ വിളിച്ച് തരാം.. നീ സംസാരിക്ക്… നീ അറിയുന്ന ആള് തന്നാ… നിനക്കേറ്റവും വേണ്ടപ്പെട്ടയാള്..”
കള്ളച്ചിരിയോടെ നാൻസി, ടോണിച്ചന്റെ നമ്പർ ഡയൽ ചെയ്തു.
മാത്തുക്കുട്ടി അമ്പരന്നിരിക്കുകയാണ്. ആരായിരിക്കുമത്… ?
തനിക്കേറ്റവും വേണ്ടപ്പെട്ട ആളാണെന്ന്..
താനുമായുള്ള ബന്ധം അയാളോട് പറയാൻ ഇവർക്കൊരു പേടിയുമില്ല എന്നതാണ് അവനെ കൂടുതൽ ഞെട്ടിച്ചത്.
“ഹലോ, ഉറങ്ങിയോ… ?”
അവിടെ ഫോണെടുത്തതും നാൻസി ചോദിച്ചു.
“….’
“ഇല്ല… ആളിവിടെയുണ്ട് ഞാൻ കൊടുക്കാം… “
നാൻസി ഫോൺ മാത്തുക്കുട്ടിക്ക് നീട്ടി. അവൻ ശരിക്കും പേടിച്ചു. ഇതൊക്കെ മറ്റൊരാൾ അറിയാൻ പറ്റുന്ന കാര്യമാണോ..?
അതിന്റെ ഭവിഷ്യത്തൊന്നും ഇവർക്കറിയില്ലേ… ? ഇവരിതെന്ത് ഭാവിച്ചാ… ?
ഫോണും കയ്യിൽ പിടിച്ച് അവൻ മിണ്ടാതിരുന്നു.
“എടാ… എന്തേലും പറയെടാ…”
നാൻസി അവനെയൊന്ന് നുള്ളി.
വരണ്ട തൊണ്ടയോടെ മാത്തുക്കുട്ടി ഹലോ പറഞ്ഞു. എന്നാൽ വേറൊന്തോ വികൃതമായൊരു ശബ്ദമാണ് പുറത്തേക്ക് വന്നത്.
എന്നാൽ അപ്പുറന്ന് നിന്നും തെളിഞ്ഞ ശബ്ദത്തിൽ നല്ല വ്യക്തമായും കേട്ടു.