ഭ്രമം [കബനീനാഥ്]

Posted by

ദീപക് അവൾ കടിച്ചു പോയ ഇടത്തേക്കവിൾ കയ്യെടുത്ത് തിരുമ്മി..

മകളുടെ ഉമിനീരിന്റെ നനുത്ത കൊഴുപ്പ് അയാളുടെ വിരലിൽ പറ്റി..

“” എന്നതാ ഒരു ബഹളം…? “”

പിന്നിൽ നിന്ന് ദയയുടെ സ്വരം വന്നതും ദീപക് തിരിഞ്ഞു……

“ നീ കൊടുത്തത് അവളെനിക്ക് തിരിച്ചു തന്നു… അതിന്റെ ബഹളം… “

ദീപക് തന്റെ കവിളിന്റെ ഭാഗം ദയയ്ക്ക് കാണാൻ പാകത്തിൽ നീട്ടി……

“ കടിച്ചോ അവള്… …. ? “”

ദയ വിരലുകൾ കൊണ്ട്‌ ദീപക്കിന്റെ കവിളിൽ തലോടി……

മുൻവശത്തെ രണ്ടു പല്ലുകൾ ആഴ്ന്ന പാട് കാണാമായിരുന്നു……

“” നീ എന്തിനാ അവളെ തല്ലിയത്…… ?””

“” പിന്നേ… പെൺകുട്ടികൾക്ക് ഇച്ചിരി അടക്കവും ഒതുക്കവുമൊക്കെ വേണം… “

ദയ പറഞ്ഞതും ബാത്റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടു……

“” ചപ്പാത്തിക്കോലിന്റെ നീളത്തിൽ ചുമന്ന് കിടപ്പുണ്ട്…… “

സ്കർട്ട് അരയിൽ മുറുക്കി , പറഞ്ഞു കൊണ്ട് തനൂജ ബാത്റൂമിൽ നിന്നിറങ്ങി..

“” എനിക്കും കിട്ടും അവസരം… …. “

ഇരുവരെയും ശ്രദ്ധിക്കാതെ ഇരുണ്ട മുഖത്തോടെ തനൂജ അവരെ കടന്നുപോയി…

പ്ലേറ്റിൽ ചപ്പാത്തിയും കറിയും ഒഴിച്ച്, തനൂജ നടന്നു കഴിച്ചു കൊണ്ട് ഹാളിലേക്ക് വന്നു..

ഹാളിലേക്ക് വന്ന ദയയും ദീപകും മുഖത്തോട് മുഖം നോക്കി……

കാലു കൊണ്ട് കസേര നിരക്കിയിട്ട് , ടി.വി യുടെ റിമോട്ടുമെടുത്ത് അവൾ കസേരയിലേക്കിരുന്നു…

“” ചായ……..””

ഇടത്തേക്കാലിനു മുകളിലേക്ക് വലത്തേക്കാൽ കയറ്റി വെച്ച് തനൂജ ഉത്തരവിട്ടു…

എടുത്ത് കൊട് എന്ന അർത്ഥത്തിൽ ദീപക് ചെറിയ ചിരിയോടെ ദയയെ നോക്കി …

അതിഷ്ടപ്പെടാതെ, എന്നാൽ അവളെ തല്ലിയതിലുള്ള ഖേദത്തോടെ ദയ പതിയെ കിച്ചണിലേക്ക് നടന്നു……

Leave a Reply

Your email address will not be published. Required fields are marked *