“എന്റെ മോളെ… നി അങ്ങ് കേറി തടിച്ചല്ലോടി പെണ്ണെ”
എന്റെ അടുത്തേക്ക് വന്ന ലക്ഷ്മിയമ്മ എന്നെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു..
“അമ്മക്ക് വെറുതെ തോന്നുന്നത ഞാൻ തടിച്ചിട്ടൊന്നുവില്ല”
നിറഞ്ഞ ചിരിയോടെ ഞാൻ മറുപടി പറഞ്ഞു.
സ്നേഹ പ്രകടനങ്ങളും, വിശേഷം പറച്ചിലും, കളിയും, ചിരിയുമായി ഞാനും വിച്ചുവും സന്തോഷത്തോടെ വീട്ടിലേക്ക് കയറി..
********
അതേസമയം അജിയുടെ വീട്ടിൽ….
നേരെ ഭദ്രന്റെ മുറിയിലേക്ക് കയറി ചെന്ന അജി..
“ഞാൻ രാവിലെ നിന്നോട് പറഞ്ഞ കര്യങ്ങൾ അനുസരിക്കാൻ നിനക്ക് എന്തേലും ബുദ്ധിമുട്ടുണ്ടൊ ഭദ്ര..?” ബാത്റൂമിൽ കയറി തിരികെ മുറിയിലേക്ക് ഇറങ്ങിവന്ന ഭദ്രനോട് സ്വല്പം ദേഷ്യത്തോടെ അജി ചോദിച്ചു .
“ഞാൻ എന്ത് ചെയ്തു”
അജിയുടെ ഗൗരവത്തോടെയുള്ള നോട്ടവും നിൽപ്പും കണ്ട് ഒന്ന് പതറിയ ഭദ്രൻ ഒരു ചെറിയ ഞെട്ടലോടെ അജിയോട് തിരിച്ച് ചോദിച്ചു.
“നി എന്ത കരുതിയെ..! എനിക്കൊന്നും മനസ്സിലാവില്ലന്നൊ..? അതോ ഞാൻ വെറും പൊട്ടനാണന്നൊ.?”
ദേഷ്യത്തോടെതന്നെ അജി വീണ്ടും ചോദിച്ചു.
മുഖം സ്വല്പം താഴേക്ക് താഴ്ത്തി ഒന്ന് ആലോചിച്ച ഭദ്രൻ.
“ഔഹ്.. അത്..!”
എന്ന് പറഞ്ഞുകൊണ്ട് ഭദ്രൻ തുടർന്നു.
“നീ രാവിലെ എന്നോട് പറഞ്ഞ കാര്യത്തിൽ ഞാൻ ഇതുവരെ ഒന്നും തെറ്റിച്ചിട്ടില്ല.., കാരണം.. ഞാൻ അത്രയ്ക്ക് ചെറ്റയല്ല..! ഞാനൊരിക്കലും പ്രിയയോട് അങ്ങോട്ട് കേറി മോശമായ രീതിൽ പെരുമാറാൻ പോയിട്ടില്ല..! പോവുകയുമില്ല..! ഇന്ന് രാവിലെ നി എന്റെ ഫോണിൽ ആ സംഭവം കണ്ടതുകൊണ്ട് നി വെറുതെ ഓരോന്ന് ചിന്തിച്ച് കൂട്ടുന്നത..! അല്ലാതെ ഞാൻ ആരേം..!”
പറഞ്ഞ് വന്നത് പൂർത്തിയാക്കാതെ ഭദ്രൻ നിർത്തി.