അവൻ പറഞ്ഞപ്പോഴാണ് ഞാൻ കാണിച്ച മണ്ടത്തരം എനിക്ക് മനസ്സിലായത്, ഇവന്റെ പേര് അർജുൻ എന്ന് പറഞ്ഞിട്ട് ഇനി ഞാൻ അത് മാറ്റി പറഞ്ഞാൽ വിച്ചു ഉറപ്പായും ഞാൻ പറയുന്നതൊന്നും വിശ്വസിക്കില്ല..
ഇനി എന്ത് ചെയ്യും എന്നറിയാതെ അവന്റെ മുന്നിലേക്ക് ചെന്ന് നിന്ന ഞാൻ..
“അഭി… പ്ലീസ് എന്റെ ജീവിതം നി തകർക്കരുത്..! നിന്റെ കാല് ഞാൻ പിടിക്കാം..! എന്നെ വെറുതെ വിട് പ്ലീസ്” ഞാൻ വീണ്ടും നിറകണ്ണുകളോടെ അവനോട് കെഞ്ചി.
അപ്പഴാണ് വിച്ചു ഞങ്ങളുടെ അടുത്തേക്ക് വന്നത്.. ഞാൻ പെട്ടന്ന് വിച്ചു കാണാതെ എന്റെ കണ്ണുകൾ തുടച്ച് ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ സാധാരണ രീതിൽ നിന്നു.
“ഹലോ ബ്രോ”
എന്ന് പറഞ്ഞ് അടുത്തേക്ക് വന്ന വിച്ചു അവന് കൈ നീട്ടി ഷെയ്ക് ഹാൻഡ് കൊടുത്തു..
“പ്രിയെ നി ഒരു ചായ ഇട്ടോണ്ട് വന്നെ..! ബ്രോ,. ചായ കുടിക്കുന്നതുകൊണ്ട് കുഴപ്പമൊന്നും ഇല്ലല്ലൊ”
എന്നെ നോക്കി പറഞ്ഞ ശേഷം വിച്ചു അവനോട് ചോദിച്ചു, അതിനവൻ കുഴപ്പമില്ല എന്ന് പറഞ്ഞു..
ഞാൻ നേരെ വീട്ടിലേക്ക് നടന്നു, വീടിന്റെ പടി കയറി ഉള്ളിലേക്ക് പോകുന്നതിന് മുൻപ് ഞാൻ വീണ്ടും അവര് രണ്ടുപേരേം ഒന്ന് തിരിഞ്ഞ് നോക്കി, എന്തൊക്കെയൊ സംസാരിക്കുന്നുണ്ട് പക്ഷെ അവന്റെ നോട്ടം എന്നെ തന്നെയായിരുന്നു..
നേരെ അടുക്കളയിലേക്ക് ചെന്ന ഞാൻ ലക്ഷ്മിയമ്മയോട് ഒരു ചായ ഇട്ടുതരാൻ പറഞ്ഞ ശേഷം നേരെ ഞങ്ങളുടെ റൂമിലേക്ക് നടന്നു… റൂമിൽ ചെന്ന ഞാൻ ഇനി എന്ത് ചെയ്യും എന്ന് ചിന്തിച്ച് നിൽക്കുമ്പോഴാണ്.
“പ്രിയമോളെ”
റൂമിന്റെ വാതിൽക്കൽ നിന്നും ആ വിളി കേട്ടതും ഞാൻ തിരിഞ്ഞ് നോക്കി.