“അതൊക്ക പിന്നെ.. നി ആദ്യം പോയ് കുളിച്ച് ഫ്രഷായിട്ട് വന്നെ..! പോയെ.. പോയെ..!”
അവനെ ബാത്‌റൂമിലേക്ക് തള്ളി കയറ്റികൊണ്ട് ഞാൻ പറഞ്ഞു.
അവനെ ബാത്‌റൂമിൽ ആക്കിയ ശേഷം ഞാൻ നേരെ താഴേക്ക് ചെന്നു.. കഴിക്കാനുള്ള ബ്രേക്ഫാസ്റ്റ് എടുത്ത് ടേബിളിലേക്ക് വെക്കുമ്പോഴാണ് അജി അമ്മാവൻ അവിടേക്ക് കയറി വന്നത്..
——-/////////——-
🔅(കഥ ഇനി ‘അജി അമ്മാവന്റെ’ Point Of View- ലൂടെ)🔅
———————
വിച്ചുവിന്റെ വീടിന്റെ സിറ്റൗട്ടിൽ നിന്നും ഹാളിലേക്ക് കയറാൻ തുടങ്ങിയ ഞാൻ ഉള്ളിലേക്കൊന്ന് നോക്കിയതും ഒരിഞ്ചുപോലും മുന്നോട്ട് ചലിക്കാൻ പറ്റാതെ അവിടെതന്നെ ഒരു പ്രതിമയെപ്പോലെ ഞാൻ നിന്നുപോയി..
വെള്ള സെറ്റ്സാരീ ഉടുത്ത് മുല്ലപ്പൂവോക്കെ വച്ച് അതീവ സുന്ദരിയായി തിളങ്ങി നിൽക്കുന്ന പ്രിയ….,
ടേബിളിലേക്ക് കഴിക്കാനുള്ള ആഹാരം എടുത്ത് വയ്ക്കുകയായിരുന്നു പ്രിയ.
വീടിനുള്ളിലെ നിലവിളക്കിന് മുന്നിൽ കത്തിച്ച് വച്ചിരിക്കുന്ന ഏതോ സുഗന്ധമുള്ള ചന്ദനതിരിയുടെ ഗന്ധം എന്റെ മൂക്കിലേക്ക് കയറിയപ്പോൾ ആ ഗന്ധം അവളുടെ ശരീരത്തിൽ നിന്നും ആണോ വരുന്നത് എന്ന് എനിക്ക് തോന്നി പോയി… ഒരു ചിരിയോടെ എന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്ന അവളുടെ കണ്ണുകൾ ചെറുതാകുകയും വലുതാകുകയും ചെയ്യുന്നതുപോലെ എനിക്ക് തോന്നി..
“എന്താ അമ്മാവ അവിടെതന്നെ നിന്നുകളഞ്ഞേ കയറിവ പുട്ട് കഴിക്കാം” പ്രിയയുടെ ആ ശബ്ദമാണ് എന്നെ സുബോധത്തിലേക്ക് കൊണ്ടുവന്നത്..
ഞാൻ ഒരു ചിരിയോടെ ഡൈനിങ് ടേബിളിന് മുന്നിലെ ചെയർ നീക്കി അതിൽ ഇരുന്നു.. എന്റെ മുന്നിലേക്ക് ഒരു പ്ലേറ്റ് എടുത്ത് വച്ചശേഷം ഒരുകുറ്റി പുട്ടും ആ പ്ലേറ്റിലേക്ക് വച്ചു, രണ്ട് പഴവും രണ്ട് പപ്പടവും മറ്റൊരു പ്ലേറ്റിലാക്കി എന്റെ അടുത്തേക്ക് നീക്കി വച്ചു..