അതെങ്ങിനെ. അപ്പൊ അവർക്കൊക്കെ അറിയാമോ.
ഹ്മ്മ് അറിഞ്ഞപ്പോ തന്നെ ഞാൻ പോയി അന്വേഷിച്ചു.
നല്ല കുടുംബം നല്ല വീട്ടുകാര്.
അവനെ കുറിച്ചാന്വേഷിച്ചോ.
ഹ്മ്മ് അത് ചെയ്യാതിരിക്കുമോടി.
ഹ്മ്മ്.
എന്നിട്ട് എന്താ തോന്നിയെ.
നല്ല പയ്യനാ എന്നെക്കാളും നല്ല പയ്യനാ..
ഹ്മ്മ് നിന്നെക്കാളും നല്ലവനാണോ.
ഹ്മ്മ് എന്തെ.
എന്നാ അവൾ കഴിച്ചിലായി.
അതെന്തേ.
നിന്നെക്കാളും നല്ല ഒരുത്തൻ എന്ന് പറഞ്ഞാൽ പിന്നെ നോക്കണ്ടല്ലോ..
ഹ്മ്മ്.
രണ്ടു മൂന്നു മാസായിട്ട് ഞാനും അസീസ്പ്പയും അതിന്റെ പിറകിൽ ആയിരുന്നു..
അസീസ്പ്പാക്കും അറിയോ.
പിന്നെ ഞാൻ എല്ലാവിവരവും വന്നു പറഞ്ഞു..
അസീസ് ഉപ്പയാ അന്വേഷിക്കണം എന്നും നല്ലോണം അന്വേഷിക്കണം പിന്നെ ആരൊക്കെയുണ്ട് കുടുംബം ചെറുക്കൻ പഠിച്ച സ്ഥലം ഒക്കെ അന്വേഷിച്ചു നല്ലോണം വിലയിരുത്തിയിട്ടു മതി എല്ലാം എന്ന് പറഞ്ഞെ.
ആ ആ എന്നിട്ട് അസീസ്പ്പയും ഒന്നും പറഞ്ഞില്ലല്ലോ.
സമയം ആകുമ്പോ പറഞ്ഞാൽ മതി എന്ന് പറഞ്ഞു.
പിന്നെ അന്വേഷിച്ചു അന്വേഷിച്ചു അവസാനം ചെക്കന്റെ ബാപ്പ ഗൾഫിൽ അസീസ് ഉപ്പാന്റെ അടുത്ത് ആയിരുന്നു വർക്ക് ചെയ്തിരുന്നേ എന്ന് കണ്ടെത്തി.
ആഹാ പിന്നെന്താ.
അവൾക്കു അപ്പൊ നല്ല ചെറുക്കനെ ആണ് കിട്ടിയത് അല്ലേ.
ഹ്മ്മ്
അവളോട് പറഞ്ഞിട്ടില്ല അവൾക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി.
അപ്പൊ ചെറുക്കൻ പറഞ്ഞിട്ടുണ്ടാകില്ലേ.