അതൊക്കെയുണ്ട്.
എന്നാലും.
അതൊക്കെ നാളെ വിളിച്ചാ പറഞ്ഞു തരും.
ആര്.
നിന്റെ നാത്തൂൻ വേറെ ആരാ.
ഹാ. എന്നാ ശെരി ഗുഡ് നൈറ്റ്.
ഹാ ഗുഡ് നൈറ്റ് ഗുഡ് നൈറ്റ്.
അതെന്താടാ ഒരു ഉത്സാഹമില്ലാത്ത ഗുഡ് നൈറ്റ്.
ആ അതൊക്കെ അങ്ങിനെയാ പെണ്ണെ ഇന്നെന്റെ..
ഹ്മ്മ് മതി മതി ആ പാവത്തിനെ പറ്റി.
ഹോ പാവം .ഇന്നന്റെ അവസ്ഥ എന്താ ആവോ
ആ എന്ന ശെരിടാ ശെരി
എന്ന് പറഞ്ഞു വെച്ചതും സലീന അരികിൽ ഇരുന്നോണ്ട് കഴിഞ്ഞോ ആങ്ങളയും പെങ്ങളും എന്നെ പറ്റിയുള്ള കുറ്റം എല്ലാം പറഞ്ഞു കഴിഞ്ഞോ.
അതിനാർക്കടി നിന്നെ പറ്റി കുറ്റം..
നീയെന്റെ മുത്തല്ലേ മുത്ത്.
ഹ്മ്മ് മോനെ മതി മതി.
അല്ല എന്തായിരുന്നു ആങ്ങളയും പെങ്ങളും കൂടെ ഒരു സ്വകാര്യം.
ആരോ അമീനയോ അവൾ നമ്മൾ അങ്ങോട്ട് വരുന്ന വിവരം അറിയിച്ചതല്ലേ
അതെല്ല പിന്നെ.
കുഞ്ഞി പെങ്ങളും അങ്ങളയും എന്തായിരുന്നു സ്വകാര്യം എന്ന്.
ഹോ അതോ അത് നീയെല്ലാം ഒളിഞ്ഞിരുന്നു കേട്ടതല്ലേ പിന്നെന്താ.
ഒളിഞ്ഞിരുന്നത് ഒക്കെ ശരിയാ പക്ഷെ മുഴുവനും കേട്ടില്ലല്ലോ.
ഹോ അതാണോ.
അത് അവൾക്ക് നാളെ ഹോസ്പിറ്റലിൽ പോയെ പറ്റു വേഗം ഒഴിവാക്കി തരണേ എന്ന് പറഞ്ഞതാ..
ഹാഹാ അതിനു എന്റെ പുയ്യാപ്ല അല്ലല്ലോ അവളെ കാണാൻ വരുന്നേ.
അതെന്താടി..
അല്ല വേഗം ഒഴിവാക്കി തരാൻ പറഞ്ഞോണ്ട് പറഞ്ഞതാ.
ഹ്മ്മ് അതും ശരിയാണല്ലോ നാളെ നേരം വെളുക്കട്ടെ അവളോട് പറയണം..