അത് കേട്ടു അവളുടെ മുഖമെല്ലാം ഒന്ന് തെളിഞ്ഞു.
ഹ്മ്മ് എന്നാലേ ഇനി ആരോടും ഇതേ പറ്റി മിണ്ടേണ്ട അവര് കളിയാക്കുവാണേൽ കളിയാക്കി കോട്ടെ.
എങ്ങിനെയാണേലും നിന്റെ ആഗ്രഹമേ നടക്കു പോരെ.
ഹ്മ്മ് ഇക്കാ പറഞ്ഞാൽ പിന്നെ.
ഹാ എന്നാ എന്റെ പെങ്ങള് അവരുടെ അടുത്തേക്ക് പൊക്കോ. രണ്ടിനും പാമ്പിന്റെ ചെവിയാ.
ഹ്മ്മ് എന്ന് തലയാട്ടികൊണ്ട് അവൾ അടുക്കളയിലേക്ക് നീങ്ങി..
ഇതെല്ലാം കേൾക്കാൻ കാത് കൂർപ്പിച്ചു നിൽക്കുന്ന സലീനയെ ഞാൻ നോക്കികൊണ്ട് മുകളിലേക്കു കയറി.
കാത്തിരിക്കാൻ പറഞ്ഞിട്ടു ഈ പെണ്ണിനെ കാണുന്നില്ലല്ലോ എന്നാലോചിച്ചു കൊണ്ട് ഫോണിലെ ഓരോ വീഡിയോസും മറിച് നോക്കുന്നതിനിടയിൽ. ആണ് അമീനയുടെ കാൾ വന്നത്.
ആ പറയെടി എന്തായി.
എല്ലാം സെറ്റ് ആയിട്ടുണ്ട് അടുത്ത മാസം ഫസ്റ്റ് കയറിക്കോ മോനെ.. എന്ന് പറഞ്ഞോണ്ട് അവൾ വിശേഷങ്ങൾ എല്ലാം തിരക്കി.
ഞാനും അളിയനെയും എല്ലാം അന്വേഷിച്ചു അളിയനോട് കുറച്ചു നേരം സംസാരിച്ചു കൊണ്ട് വീണ്ടും അമീനയോടു തന്നെ സംസാരിക്കാൻ തുടങ്ങി..
അമീന സലീനയുടെ വിശേഷങ്ങൾ എല്ലാം ചോദിച്ചോണ്ടിരുന്നു. മക്കളെ പറ്റിയും എല്ലാം അപ്പോയെക്കും ഡോർ തുറക്കുന്ന ശബ്ദം കേട്ടു.
ആ പറയെടി അല്ല ഇതിനെ എങ്ങോട്ടെങ്കിലും ഓടിക്കാൻ വല്ല മാർഗ്ഗം മുണ്ടോടി.
ആരെയാടാ.
എന്റെ ഈ ഇത്തയെ തന്നെ.
അത് കേട്ടു അമീന ചിരിച്ചോണ്ട് വന്നിട്ടുണ്ട് അല്ലേ.
ഹ്മ്മ്