സലീന ഫുഡ് എല്ലാം എടുത്തു വെച്ച് കൂട്ടത്തിൽ ഞാനും ചേർന്ന് ഓരോന്നും എടുത്തു നിരത്തി അപ്പോയെക്കും അവരും എത്തി.
കൂടെ എന്റെ അമ്മായി അച്ഛനും
എല്ലാവരും കൂടി ഇരുന്നു ഫുഡ് കഴിച്ചു കഴിഞ്ഞു..
രണ്ടു ഉപ്പമാരും ഓരോന്നും പറഞ്ഞു ഇരുന്നു കൂടെ രണ്ടു ഉമ്മമാരും . അപ്പോഴേക്കും സലീനയും ഷെമിയും സെബിയും കൂടെ എല്ലാം ഒതുക്കി വെച്ചു വന്നു..
ഞാൻ സെബിയെ നോക്കി ഒന്ന് ചിരിച്ചു. അവൾക്കു എന്നെ നോക്കാൻ എന്തോ മടിയുള്ള പോലെ തോന്നി..
ഇതെല്ലാം നാലു കണ്ണുകൾ വീക്ഷിക്കുന്നത് ഞാൻ കണ്ടു.
സലീന എന്നവ തന്നെ നോക്കി കൊണ്ടിരുന്നു..
സെബിയും ഷെമിയും അടുക്കളയിലേക്ക് പോയതും എന്റെ അരികിലേക്ക് വന്നൊണ്ട് മേലെക്ക് വാ എല്ലാം പറഞ്ഞില്ലേൽ ഉണ്ടല്ലോ.
പറയാടി നിന്നോട് ഞാൻ പറയാതിരിക്കുമോ പെണ്ണെ.
ഹ്മ്മ് എന്നാ ഞാനിതൊക്കെ വേഗം തീർത്തിട്ട് വരാം കേട്ടോ.
ഹ്മ്മ് ആയിക്കോട്ടെ അതിനു മുൻപേ വെറുതെ അവളെ കളിയാക്കേണ്ട പാവമാടി.
ഹോ എന്റെ അനുജത്തിയല്ലേ അവൾ അവളെ അങ്ങിനെ വിട്ടാൽ ശെരിയാകില്ലല്ലോ.
ഹ്മ്മ് അല്ല എന്നെകൊണ്ട് ഇനി അവൾക്ക് ഒരു സമാധാനം കിട്ടാതാക്കേണ്ട എന്ന് കരുതി പറഞ്ഞതാണേ.
ഹ്മ്മ് അതൊക്കെ ഇതറിഞ്ഞിട്ടേ ഉള്ളൂ പോരെ ആങ്ങളക്ക്..
ഹ്മ്മ് അത് മതി..
മുന്നിൽ കാര്യമായ ചർച്ചയിൽ ആണ്.
മോളെ സലീന സലീന മോളെ നീ ഇതൊക്കെ കേൾക്കുന്നുണ്ടോ.
എന്താ ഉപ്പ.
അല്ല നാളെ സെബിയെ പെണ്ണ് കാണാൻ ഒരു കൂട്ടര് വരും അപ്പൊ അതിനുള്ള ഒരുക്കങ്ങൾ എല്ലാം നേരത്തെ ആയിക്കോട്ടെ.