ഏയ് അതൊക്കെ പറയേണ്ട സമയത്തു പറയാം അല്ലേടി സെബി.
സെബി ഒന്നും മിണ്ടാതെ വേഗം തിരിഞ്ഞു നിന്നു
ഷെമിയും സലീനയും അവളുടെ ഇരു വശത്തു നിന്നും ചോദിച്ചോണ്ടിരുന്നു..
അതൊക്കെ ഇക്കാ വെറുതെ പറഞ്ഞതല്ലേ നിങ്ങൾ അതും വിശ്വസിച്ചോരുന്നോ..
ഏയ് എന്റെ സൈനു അങ്ങിനെ വെറുതെ ഒരാളപറ്റി പറയില്ല എനിക്കറിയില്ലേ എന്റെ പുയ്യാപ്ലനെ..
ആ അതെന്നെ മര്യാദക്ക് പറഞ്ഞോ അല്ലേൽ ഞങ്ങളിത് അസീസ് ഉപ്പാനോട് പറയും.
ഒന്നുമില്ലടി ഞാൻ വെറുതെ പറഞ്ഞതാ എന്ന് പറഞ്ഞോണ്ട് ചുണ്ടി ചിരി പിടിച്ചോണ്ട് സെബിയെ നോക്കി കണ്ണടിച്ചു കാണിച്ചു.
ഹ്മ്മ് ഇന്നല്ലെങ്കിൽ നാളെ പുറത്തു വരുമല്ലോ അപ്പൊ കാണിച്ചു തരാം ഇക്കാക്കും അനിയത്തി കുട്ടിക്കും
ഞാനെന്തു ചെയ്തെന്നാ.
ഹ്മ്മ് അറിയട്ടെ അപ്പൊയല്ലേ മോനെ എന്ന് പറഞ്ഞു സലീന തലയാട്ടി..
കൂടെ ഷെമിയും
ഞാനൊന്നും അറിഞ്ഞിട്ടുമില്ല കെട്ടിട്ടുമില്ല..
അപ്പോയെക്കും ഉപ്പയും ഉമ്മയും പോകാൻ വിളിച്ചു തുടങ്ങി..
ഞങ്ങൾ എല്ലാവരും അങ്ങോട്ടേക്ക് പോയി..
കുറച്ചു നേരം കൂടെ കടൽ കാറ്റൊക്ക് ആസ്വദിച്ചു നിന്നു കൊണ്ട് വീട്ടിലേക്ക് വിട്ടു.
യാത്രയിലുടനീളം സലീനയും ഷെമിയും അത് തന്നെ ചിന്തിച്ചോണ്ടിരുന്നു..
വീടെത്തി എല്ലാവരും ഇറങ്ങി കുളിക്കാനുള്ള പുറപ്പാടിലാ..
ഞാനും കുളിക്കാനായി കയറാൻ തുടങ്ങിയതും സലീന എന്നെ പിടിച്ചു വെച്ചോണ്ട്.
എന്നോട് പറഞ്ഞു കൂടെ.
എന്ത്
സെബിയെ പറ്റി പറഞ്ഞ കാര്യം..