ഏയ് നിങ്ങളും കൂടിയുള്ളതല്ലേ ഞങ്ങളുടെ സ്വർഗ്ഗം..
നീയും സെബിയും ഉമ്മയും ഉപ്പയും എന്റെ അമ്മായി അമ്മയും അമ്മായി അപ്പനും പിന്നെ നമ്മുടെ മക്കളും എല്ലാവരും കൂടി ചേർന്നതല്ലെടി ഞങ്ങളുടെ സ്വർഗ്ഗം…
അതൊരിക്കലും നഷ്ടപ്പെടുത്തില്ല..
അപ്പൊ എന്റെ ഇക്കയില്ലേ അതിൽ എന്നുള്ള ഷെമിയുടെ
ചോദ്യം കേട്ടു ഞാൻ ചിരിച്ചോണ്ട് ആലോചിക്കട്ടെ എന്നിട്ട് പറയാം..
ആഹാ എന്റെ ഇകയില്ലാത്ത സ്വർഗം എനിക്കും വേണ്ട..
കണ്ടില്ലേ കണ്ടില്ലേ പെണ്ണിന്റെ ഇക്കയോടുള്ള സ്നേഹം.
എന്നിട്ടാണോടി നി ഞങ്ങളെ കളിയാക്കി കൊണ്ടിരിക്കുന്നെ..
നിന്നെ കളിയാക്കുമ്പോ ഒരു രസമാടാ..
ദെ പെണ്ണെ ഞാൻ നിന്റെ താത്തയുടെ കെട്ടിയോന അതോർമ ഉണ്ടായിക്കോട്ടെ എടാ പോടാ എന്നുള്ള വിളിയുണ്ടല്ലോ.. ഹ്മ്മ്
നമ്മൾ തമ്മിൽ ഒരേ വയസ്സ് അനു ആ നിന്നെ ഞാൻ ഇക്കാ എന്ന് വിളിക്കാം.
അപ്പൊ എന്നെക്കാളും മൂത്ത നിന്റെ പുയ്യാപ്ല എന്നെ വിളിക്കുന്നതൊ.
അതങ്ങേർക്കു വേറെ പണിയില്ലാഞ്ഞിട്ട.
ഹോ അങ്ങിനെയാണോ.
ഹ്മ്മ്
താത്ത പിടിക്കുന്നതിനു മുൻപേ ഞാൻ പിടിച്ചിരുന്നേൽ എനിക്കും ഇതുപോലെ ഒക്കെ അല്ലേ ടാ..
ഹോഹോ അത് ശരിയാ അതിനു ഞാൻ അപ്പോയൊന്നും കണ്ടില്ലല്ലോടി നിന്നെ..
ഹാ അത് വിധി ആയിരിക്കും അല്ലാതെ പിന്നെ…
അത് ശരിയാ. എന്നാ ഞാൻ ഇവളെ മൊഴിചൊല്ലി നിന്നെ സ്വീകരിച്ചാലോ..
അത് കേട്ടു സലീന എന്നെ തറപ്പിച്ചു ഒന്ന് നോക്കി