അതെ എല്ലാം നിന്റെ മനസ്സിന്റെ സന്തോഷം കൊണ്ട് തോന്നുന്നത..
ഹ്മ്മ് ഈ സന്തോഷവും സമാധാനവും എന്നും നമുക്ക് ദൈവം തന്നാൽ മതി അല്ലേ സൈനു.
ഹ്മ്മ്.
എന്റെ സൈനുവിന്റെ കൂടെ ഇതുപോലെ സന്തോഷത്തോടെ യും സമാധാനത്തോടെയും ജീവിപ്പിക്കണേ റബ്ബേ..
എന്ന് പറഞ്ഞോണ്ട് കണ്ണു തിരുമ്മുന്ന അവളെ മടിയിലേക്ക് കിടത്തികൊണ്ട് ഞാൻ അവളുടെ കണ്ണു നനഞ്ഞിരിക്കുന്നത് കണ്ടു. ആ കണ്ണിലെ നനവ് ചുണ്ട് കൊണ്ട് ഒപ്പിയെടുത്തു കൊണ്ടിരുന്നു..
ഇതിനൊക്കെ ഞാൻ എങ്ങിനെ റബ്ബിനോട് നന്ദി പറയും.. സൈനു.
മറ്റുള്ളവരെ വേദനിപ്പിക്കാതെ കഷ്ടപ്പെടുന്നവനെ സഹായിച്ചും മാണ് ഇതിനെല്ലാം നന്ദി കാണിക്കേണ്ടത്..
ഹ്മ്മ് ..
എന്ന് തലയാട്ടികൊണ്ട് അവൾ എഴുനേറ്റിരുന്നു..
എന്നെ നോക്കി കൊണ്ടിരിക്കുന്ന അവളെ ചേർത്ത് പിടിച്ചോണ്ട് എന്താടി ഇങ്ങിനെ നോക്കുന്നെ.
ഒന്നുമില്ല എന്റെ സൈനുവിനെ ഒന്ന് നോക്കിയതാ..
അതെന്താ.
നോക്കണം എന്ന് തോന്നി..
ഹ്മ്മ്.
ഷെമിയുടെയും സെബിയുടെയും കണ്ണുകൾ ഞങ്ങളെ വലയം വെച്ചു കൊണ്ടിരിക്കുന്നത് അറിഞതും.
ഞാൻ അവളെയും കൂട്ട് അവരുടെ അടുത്തേക്ക് നീങ്ങി.
എന്താ താത്ത റൊമാൻസ് ആണോ.
അത് കേട്ടു ഞാൻ പുഞ്ചിരിച്ചോണ്ട്.
ഹ്മ്മ് ഞങ്ങടെ റൊമാൻസ് ഞങ്ങൾ തന്നെ അനുഭവിച്ചു തീർക്കണ്ടേ പെണ്ണെ.
ഹോ ആയിക്കോട്ടെ..
സെബി വാടി നമുക്കു ഇവരുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകാൻ നിൽക്കേണ്ട..