അവളുടെ ഉമ്മയും ഷെമിയുടെ ചെറുതും കരക്കിരുന്നു കൊണ്ട് ഞങ്ങളെ നോക്കുന്നുണ്ട്..
ഞങ്ങടെ ചെറുത് പിന്നെ കുറച്ചു മാറി നിന്നു ഓരോന്നും കാണിക്കുന്നുണ്ട്.
ഉപ്പയും ഉമ്മയും അവനെ നോക്കി ചിരിച്ചോണ്ടിരിച്ചുകുന്നുണ്ട്..
ഞാൻ അങ്ങോട്ടേക്ക് എത്തിയതും അവൻ ഓടിവന്നു എന്റെ പുറത്ത് കയറി..
അത് കണ്ടു ഉമ്മയും ഉപ്പയും എല്ലാവരും പൊട്ടി ചിരിച്ചു.
അത് കണ്ടുഷെമി അവനെ കവിളിൽ നുള്ളികൊണ്ട്.
ആഹാ അപ്പൊ നിനക്കറിയാം അല്ലേടാ കുഞ്ഞുസേ ഉപ്പച്ചി വന്നാൽ ഇറങ്ങി വരാൻ.
അത് കേട്ടു എന്റെ പിരടിയിൽ തൂങ്ങി കിടന്നോണ്ട് അവൻ ചിരിച്ചു.
ഞാൻ അവനെയും എടുത്തു വെള്ളത്തിലേക്ജ് ഇറങ്ങി കൊണ്ട് മുങ്ങി എണീറ്റു.
അവൻ പേടിച്ചു എന്തോപോലെ ആയിട്ടുണ്ട്..
ഇല്ലെടാ ചെക്കാ നി പേടിക്കേണ്ട ഉപ്പച്ചിയില്ലേ എന്ന് പറഞ്ഞു അവനെ കൊഞ്ചിച്ചു കൊണ്ട് വീണ്ടും അടിച്ചു വരുന്ന തിരമാലയിൽ മുക്കിയെടുത്തു കൊണ്ടിരുന്നു..
അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ഷെമിയുടെ ചെറുത് സലീനയുടെ ഉമ്മയുടെ കയ്യിൽ ഇരുന്നു ചാടുന്നത്..
അത് കണ്ടു ഞാൻ അവനെ എടുത്തോണ്ട് വന്നു..
അവനെയും തല നനക്കാതെ വെള്ളത്തിൽ മുകജികൊണ്ട് കളിപ്പിച്ചു കൊണ്ടിരുന്നു.
അവൻ ചിരിച്ചോണ്ട് ഇരുന്നു..
അത് കണ്ടു ഉപ്പ. സൈനു മോനെ കുഞ്ഞിനെ വല്ലാതെ അങ്ങിനെ ചെയ്യേണ്ട പനി പിടിക്കും എന്ന് പറഞ്ഞോണ്ടിരുന്നു.