ഞാൻ അതെല്ലാം കേട്ടും മറുപടി കൊടുക്കേണ്ടിടത്തു നൽകിയും അവളുടെ മേനിയിൽ തഴുകിയും അങ്ങിനെ ഇരുന്നു
താത്ത വാ ഉമ്മച്ചി വാ എന്ന് മക്കളും ഷെമിയും സെബിയും വിളിച്ചോണ്ടിരുന്നു..
അവൾക്കു പോകാൻ മനസ് വരാത്തപോലെ തോന്നി..
എന്തെ അവരുടെ കൂടെ സന്തോഷിക്കുന്നില്ലേ പെണ്ണെ.
എനിക്ക് അതിനേക്കാൾ സന്തോഷം ന്റെ സൈനുവിന്റെ കൂടെ ഇങ്ങിനെ ഇരിക്കുമ്പോഴാ. അതാ പോകാതെ.
ഹ്മ്മ്.
തിരമാലയെ നോക്കി കിടക്കുന്ന അവളുടെ തലമുടി പാറി പറക്കുന്നത് കണ്ടു ഞാൻ അതൊക്കെ ഒതുക്കി കൊണ്ടിരുന്നു.
എവിടെ വീണ്ടും ഒരു കാറ്റ് വന്നാൽ വീണ്ടും പറന്നു കൊണ്ടിരിക്കും..
എന്നാലും ഞാൻ വീണ്ടും വീണ്ടും അവളുടെ മുഖത്തോട്ടു വീഴുന്ന മുടികളെ വിരലുകളിൽ ചീകികൊണ്ട് ഒതുക്കി കൊണ്ടിരുന്നു.
അവളെന്റെ മടിയിൽ കിടന്നു പുഞ്ചിരിക്കുന്നത് കാണാൻ എന്തോ വല്ലാത്ത ഫീലിംഗ് ആയിരുന്നു..
അവര് വീണ്ടും വീണ്ടും വിളിക്കുന്നത് കണ്ടു.
എടി ഒന്ന് പോയി നോക്ക് അവർക്കും കാണില്ലേ നിന്റെ കൂടെ സന്തോഷത്തോടെ കടലിനെ ആസ്വദിക്കാൻ.
ഹ്മ്മ് എന്നാ എന്റെ മോനുസും വായോ നമുക്കു രണ്ടുപേർക്കും കൂടെ പോകാം.
ഞാനില്ല എന്നെ ആ മണിലിൽ കുളിപ്പിക്കാനല്ലേ.
അതൊക്കെ ഉണ്ടാകും.
എനിക്ക് എന്റെ പൊന്നൂസിനെയല്ലേ അങ്ങിനെ ഒക്കെ ചെയ്യാൻ പറ്റു..
ഹ്മ്മ് .
എന്നാ നടക് പെണ്ണെ.
ഹ്മ്മ് അങ്ങിനെ വാ എന്ന് പറഞ്ഞോണ്ട് അവളെന്റെ കൈ പിടിച്ചു അവരുടെ കൂട്ടത്തിലേക്കു വലിച്ചു.