അത് കേട്ടു നാണത്തോടെ ഷെമി ഇരിക്കുന്നത് കാണാൻ നല്ല രസം തോന്നി..
ഹോ ഉമ്മ നാണം കണ്ടില്ലേ. വായ അടക്കാത്ത പെണ്ണാ.
അത് കേട്ടു ഉമ്മ ചിരിച്ചോണ്ട്.
ഇല്ലാണ്ടിരിക്കുമോ മോളെ അവളുടെ പുയ്യാപ്ല അല്ലേ വരുന്നേ..
അത് പറഞ്ഞോണ്ട് ഉമ്മ ഒന്ന് ചിരിച്ചതും ഷെമി കഴിച്ചു കൊണ്ടിരിക്കുന്ന പത്രം എടുത്തു അടുക്കളയിലേക്ക് ഓടി.
എടി മുഴുവൻ കഴിച്ചിട്ട് പോടീ എന്ന് ഞാൻ വിളിച്ചു പറഞ്ഞോണ്ടിരുന്നു.
അത് കേട്ടു സലീനയും ഉമ്മയും ചിരിച്ചോണ്ടിരുന്നു.
അവളുടെ ഒരു നാണം കണ്ടില്ലേ മറ്റുള്ളവരെ ഇങ്ങിനെ കളിയാകുമ്പോ ഇതൊന്നും ഇല്ലല്ലോ..
മതി മോളെ അവൾ അത് അവിടെ നിന്നെങ്കിലും കഴിച്ചോട്ടെ.
ഹ്മ്മ് എന്ന് മൂളിക്കൊണ്ട് ഞാൻ എണീറ്റു കൈ കഴുകി വന്നു..
അപ്പോയെക്കും സലീനയും കഴിച്ചെണീറ്റ് കൊണ്ട് പാത്രങ്ങൾ എല്ലാം അടുക്കളയിലേക്ക് എടുത്തു കൊണ്ടിരുന്നു.
ഞാനും കൂട്ടത്തിൽ കൂടി എല്ലാം കൊണ്ടുപോയി കൊടുത്തു..
ഷെമി അടുക്കളയിൽ നിന്നും പുറത്ത് വരാതെ എല്ലാം കഴുകി എടുത്തു വെച്ചു കൊണ്ടിരുന്നു..
എല്ലാം കഴിഞ്ഞു കുറച്ചു നേരം ഓരോരോ ബഡായിയും പറഞ്ഞോണ്ട് ഞാനും സലീനയും മുകളിലേക്കു താനേ കയറി. മക്കൾ താഴെ ടീവി യും നോക്കി ഇരുന്നു..
ഉമ്മ അവർക്കരികെ കൂടി.
ഉപ്പ ഉച്ചമയക്കത്തിലേക്കു പോയി..
റൂമിലെത്തിയോ ഞാനും സലീനയും കെട്ടിപിടിച്ചു കൊണ്ട് കിടന്നു.