ഹ്മ്മ് അത് തന്നെ അവൾക്കു അതൊന്നും അറിയില്ല സൈനു.
ഹോ അറിഞ്ഞോടത്തോളം മതിയേ.
എന്താടി രണ്ടായാപോയെക്കും മടുത്തോ.
മടുക്കാൻ നിങ്ങളെ പോലെ കിട്ടിയാൽ അല്ലേ.
ഹോ അപ്പൊ അതാണ് കാര്യം.
ഹ്മ്മ്.
എന്നാ ഞാൻ വിളിച്ചു പറയണോ എന്റെ അനിയനോട് ഉടനെ വരാൻ..
ഞാൻ വിളിച്ചിട്ട് വന്നിട്ടില്ല എന്നിട്ടല്ലേ ഈ ഏട്ടൻ.
എടി പേടിക്കേണ്ട അവൻ അടുത്ത ആഴ്ച വരും പോരെ.
അതെങ്ങിനെ സൈനു ന്നു അറിയാം.
ഹോ ഇന്നലെ വിളിച്ചിരുന്നു..
15 ദിവസത്തേക്ക് വരുന്നുണ്ട് എന്ന് പറഞ്ഞു.
അത് കേട്ടു ഷെമി ഒന്ന് നാണിച്ചു.
ദേ ആ 15ദിവസം വിടാതെ പിടിച്ചോ.. അല്ലാതെ ഞങ്ങളെ നോക്കി അസൂയപ്പെട്ടിട്ടു ഒരു കാര്യവും ഇല്ല.
ഹ്മ്മ് ശരിയാ ഞങ്ങളെ നോക്കി അസൂയ പെടാതെ അവനെ വിടാതെ പിടിച്ചോ അല്ല പിന്നെ.
ഹോ പിടിച്ചോളാമേ എന്ന് പറയുമ്പോഴും ഷെമിയുടെ മുഖത്തു ഒരു സന്തോഷം കലർന്ന നാണം അലതല്ലി കൊണ്ടിരുന്നു..
ഉമ്മ ഗുളിക കുടിക്കാനായി വെള്ളമെടുക്കാൻ വന്നതും ആ സംസാരം നിറുത്തി കൊണ്ട് ഞങ്ങൾ വേഗം ഫുഡ് കഴിച്ചു
എന്താടാ ഇവിടെ ഒരു മുറു മുറുപ്പ് എന്ന് ചോദിച്ചോണ്ട് ഉമ്മ
ഗുളിക വായിലേക്കിട്ട് നിന്നു.
അതെ എന്റെ സഹോദരൻ അടുത്ത ആഴ്ച വരുന്നുണ്ടെന്നു പറഞ്ഞതാ.
സഹോദരനോ.
ഹ്മ്മ് ഷെമിയെ അടുത്ത ആഴ്‌ച മുതൽ കാണാൻ കിട്ടില്ല ഉമ്മ.
ഹോ നന്നായി മോളെ അവനും പോയിട്ട് കുറച്ചായില്ലേ.