സൈനു മതി കേട്ടോ.
മതിയോ എന്ന് ചോദിച്ചോണ്ട് ഞാൻ അവളുടെ ചുണ്ടിലേക്ക് ചുണ്ട് വെച്ചു മുത്തം കൊടുത്തോണ്ടിരുന്നു.
കുറെ നേരം പിടിച്ചതും അവൾക്ക് ശ്വാസം കിട്ടാത്തപോലെ തോന്നി.
ഞാൻ ചുണ്ടുകളെ മോചിപ്പിച്ചതും അവൾ എന്നെ നോക്കി കൊതിയാ നിന്റെ ഈ കൊതി ഞാൻ പോയി വന്നിട്ട് തീർത്തു തരാം കേട്ടോ.
അതിനു നിന്നെ വിട്ടാലല്ലേ നീ പോകു.
ദേ ഇപ്പൊ ഒന്നിനും നേരമില്ല കൊതിയാ അതാ.
അവൾ ചിലപ്പോ വിളിക്കും അപ്പോ പാതിയിൽ ഇട്ടെറിഞ്ഞു പോകേണ്ടി വരും..
ഞാൻ അവളോട് എല്ലാം പറഞ്ഞു കൊടുത്തിട്ടെങ്കിലും വരാം..
ഉറപ്പല്ലേ.
ഹ്മ്മ് ഉറപ്പ് എന്താ പോരെ.
ഹ്മ്മ് അത് മതി.
എന്നാ എന്റെ പൊന്നൂസ് കുറച്ചൂടെ കാത്തിരിക് അപ്പോയെക്കും ഞാൻ അവളോട് എല്ലാം പറഞ്ഞിട്ട് വരാം.
ഹ്മ്മ് എന്നാ ശെരി..
എന്ന് പറഞ്ഞോണ്ട് ഞാൻ അവളെ വിട്ടതും.
അവൾ എഴുനേറ്റു വാതിലിനരികെ നിന്നുകൊണ്ട്.
ഞാൻ കുറുമ്പിയല്ലേ എനിക്ക് ജാടയല്ലേ ഇനി വരണോ വേണ്ടയോ എന്നു ഞാൻ തീരുമാനിച്ചോള കേട്ടോ കൊതിയാ എന്നു പറഞ്ഞു ഡോർ തുറന്നു പോകാൻ നേരം ഞാൻ ചാടി എണീക്കുന്നത് കണ്ടു അവൾ ഓടി കളഞ്ഞു.
അവളുടെ ആ ഓട്ടവും പറയുമ്പോൾ ഉള്ള മുഖത്തെ ഭാവവും കണ്ടു എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല
ചിരിച്ചോണ്ട് ഞാൻ അവൾ എനിക്കായി സമ്മാനിച്ച മുത്തവും മനസ്സിൽ ആലോചിച്ചു കൊണ്ട് കിടന്നു..