ഞാൻ എണീറ്റു മക്കളെയും കൂട്ടി വന്നപ്പോഴേക്കും എല്ലാം റെഡിയായിട്ടുണ്ട്.
ഹ്മ്മ് എണീറ്റോ ഉമ്മാന്റെ പുന്നാര മോൻ എന്ന് പറഞ്ഞു ഷെമി കളിയാക്കി കൊണ്ടിരുന്നു.
നിന്റെ താത്ത വന്നു എഴുന്നേൽപ്പിച്ചില്ലേ ഞാനൊന്ന് എന്റെ ഉമ്മാന്റെ മടിയിൽ കിടന്നതും അവളും ഓടി വന്നില്ലേ..
എന്നിട്ട് പുന്നാര മോൻ ആരുടെ മടിയിലാണാവോ കിടന്നേ.
അപ്പോയെക്കും ഉപ്പ വന്നതിനാൽ ഷെമി ഒന്നും മിണ്ടാതെ നിന്നു.
ഫുഡ് കഴിച്ചു കഴിഞ്ഞതും ഞാൻ മുകളിലേക്കു കയറി..
കുറച്ചു കഴിഞ്ഞു സലീനയും വന്നു.
അല്ല ഇതെന്താ ഇന്ന് പോകുന്നില്ലേ.
എങ്ങോട്ട്.
ഷോപ്പിലേക്.
എന്റെ അമ്മായി അച്ഛനോട് ഞാൻ ഇന്ന് വരുന്നില്ല എന്ന് വിളിച്ചു പറഞ്ഞു എന്താ പോരെ.
ഹ്മ്മ് അപ്പൊ ഇന്ന് പോകുന്നില്ലേ.
ഇല്ലെടി.
ഹ്മ്മ്. അപ്പൊ ഇന്ന് എന്റെ ഗതി.
നിന്റെ ഗതിയോ എന്ന് ചോദിച്ചോണ്ട് ഞാൻ അവളെ പിടിച്ചു വലിച്ചു.
അടങ്ങി കിടന്നേ സൈനു നേരമില്ല കേട്ടോ.
അതെന്താടി
അടുക്കളയിൽ പണിയുണ്ട്..
സെബിക്കണേൽ ഇന്ന് നേരത്തെ പോകണം.
അവള് പോയിക്കോട്ടെ അതിനെന്താ..
അതിനോ കൊതിയാ അടുക്കളയിൽ ഷെമി ഒറ്റക്കാകും..പിന്നെ അറിയാല്ലോ അവളുടെ നാക്.
എല്ലാം പണിയും തീർത്തിട്ട് വരാം കേട്ടോടാ കൊതിയാ.
അപ്പൊ ഇപ്പൊ ഒന്നും കിട്ടില്ലേ
കൊതിയന്ന് ഇപ്പൊ ഒരു മുത്തം തരാം അത് കൊണ്ട് തൃപ്തിയായിക്കോ.